27.8 C
Saudi Arabia
Monday, February 23, 2026
spot_img

ജുബൈലിൽ നൈറ്റ് ഹീറോസ് ക്രിക്കറ്റ് ടൂർണമെന്റ്, ട്രോഫി അനാവരണവും ക്യാപ്റ്റൻസ് മീറ്റിംഗും നടന്നു

ജുബൈൽ: സൗദി അറേബ്യയിലെ പ്രമുഖ ക്രിക്കറ്റ് കൂട്ടായ്മയായ നൈറ്റ് ഹീറോസ് ജുബൈലിന്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂർണമെന്റ് ജനുവരി അവസാനവാരം ജുബൈലിൽ നടക്കും.  ടൂർണമെന്റിന്റെ ഔദ്യോഗിക ട്രോഫി അനാവരണവും ക്യാപ്റ്റൻസ് മീറ്റിംഗും ജുബൈലിലെ റീഗൽ രാജ് ഹോട്ടലിൽ വെച്ച് പ്രൗഢഗംഭീരമായ ചടങ്ങോടെ നടന്നു.

ജനുവരി 29, 30 (വ്യാഴം, വെള്ളി) തിയതികളിൽ അൽ ഫല ക്രിക്കറ്റ് ഗ്രൗണ്ടിൽ വെച്ചു നടക്കുന്ന ടൂർണ്ണമെന്റിൽ 18 ടീമുകൾ പങ്കെടുക്കും.

ജുബൈൽ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റും ടൂർണമെന്റ് മുഖ്യ സ്പോൺസറുമായ മാസ് മുനീർ ഔദ്യോഗിക ട്രോഫി അനാവരണം നിർവഹിച്ചു. ടൂർണമെന്റ് സംഘാടകർക്കുള്ള ജേഴ്‌സി വിതരണവും ടീമുകളുടെ മത്സരക്രമ (ഫിക്‌സ്‌ചർ) പ്രഖ്യാപനവും നടന്നു.
ജുബൈലിലെ ക്രിക്കറ്റ് പ്രേമികൾക്ക് ആവേശകരമായ ഒരു കായികോത്സവമായിരിക്കും വരും ദിവസങ്ങളിൽ നടക്കാൻ പോകുന്നതെന്ന് സംഘാടകർ അറിയിച്ചു.

ദീപക് സ്വാഗതം ആശംസിച്ചു. വികേഷ് അധ്യക്ഷത വഹിച്ചു. വിവിധ സ്പോൺസർമാർ, ടീം പ്രതിനിധികൾ, നൈറ്റ് ഹീറോസ് ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Related Articles

- Advertisement -spot_img

Latest Articles