ഖമീസിൽ ഹൃദയാഘാതം മൂലം മരണപ്പെട്ട കണ്ണൂർ സ്വദേശിയുടെ മൃതദേഹം സംസ്കരിച്ചു

ഖമീസ് മുശൈത്: സൗദി അറേബ്യയിൽ ഹൃദയാഘാതം മൂലം അന്തരിച്ച കണ്ണൂർ പള്ളികുന്നുംപുറം സ്വദേശി മുസ്തഫ (65) യുടെ മൃതദേഹം ഖമീസ് മുഷൈത്ത് മഹാല കറാമയിൽ ഖബറടക്കി. തൊഴിലിടത്തിൽ വെച്ച് അപ്രതീക്ഷിതമായി ഉണ്ടായ ഹൃദയാഘാതത്തെ തുടർന്നാണ് അദ്ദേഹം മരണപ്പെട്ടത്. ദീർഘകാലമായി സൗദിയിൽ പ്രവാസജീവിതം നയിച്ചു വരികയായിരുന്നു ഇദ്ദേഹം.

നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിനിടെയാണ് വിധി മുസ്തഫയെ കീഴടക്കിയത്. ഭാര്യ: ബീവി, മക്കൾ: സിനാജ്, ഇർഷാദ്, ആഷിക്. കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് ബഷീർ മൂന്നിയൂർ, ഇബ്രാഹിം പട്ടാമ്പി എന്നിവരുടെ നേതൃത്വത്തിലാണ് മൃതദേഹം സംസ്‌കരിക്കാനുള്ള നിയമപരമായ നടപടിക്രമങ്ങൾ പൂർത്തീകരിച്ചത്.

 

Related Articles

- Advertisement -spot_img

Latest Articles