റിയാദ്: സൗദി അറേബ്യയിലെ ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ ഖാൻ സൗദി വിദേശകാര്യ മന്ത്രാലയത്തിലെ ഉപമന്ത്രി വലീദ് അൽ ഖുറൈജിയുമായി കൂടിക്കാഴ്ച നടത്തി. റിയാദിൽ വെച്ചുനടന്ന കൂടിക്കാഴ്ചയിൽ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ അബു മഥൻ ജോർജും പങ്കെടുത്തു.
നിലവിലെ പ്രാദേശിക സാഹചര്യങ്ങളെക്കുറിച്ചും ഇരുരാജ്യങ്ങൾക്കും താൽപ്പര്യമുള്ള വിവിധ വിഷയങ്ങളെക്കുറിച്ചും ഉന്നതതല സംഘം ചർച്ചകൾ നടത്തി.
സൗദി അറേബ്യയിൽ താമസിക്കുന്ന ഇന്ത്യൻ പ്രവാസികളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും സൗദി സർക്കാർ നൽകുന്ന നിരന്തരമായ പിന്തുണയ്ക്ക് അംബാസഡർ കൂടിക്കാഴ്ചയിൽ പ്രത്യേകം നന്ദി രേഖപ്പെടുത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദവും സഹകരണവും കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കൂടിക്കാഴ്ച നടന്നത്.



