31 C
Saudi Arabia
Tuesday, April 28, 2026
spot_img

താമസസ്ഥലത്ത് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി മരണപെട്ടു.

റിയാദ്: സൗദി അറേബ്യയിലെ റിയാദിൽ താമസസ്ഥലത്ത് വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി രാധാകൃഷ്ണൻ പാലത്ത് (62) അന്തരിച്ചു. കോഴിക്കോട് പാലത്ത് കക്കോടി കിഴക്കഞ്ചേരി വീട്ടിൽ അംഗമായ ഇദ്ദേഹം കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി റിയാദിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. താമസസ്ഥലത്ത് വീണു പരിക്കേറ്റ് മണിക്കൂറുകളോളം അവശനായി കിടന്ന ഇദ്ദേഹത്തെ രാത്രി വൈകിയും കാണാതായതോടെ സുഹൃത്തുക്കളും സ്പോൺസറും ചേർന്ന് പോലീസിന്റെ സഹായത്തോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. റിയാദിലെ മലസ് കെയർ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

സുപ്രിയയാണ് പരേതരാധാകൃഷ്ണന്റെ ഭാര്യ. മക്കൾ: സ്നേഹ കൃഷ്ണൻ, സോന കൃഷ്ണൻ. മരുമകൻ: ശരത് കൃഷ്ണ (ദുബൈ). മൃതദേഹം നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലെത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്. റിയാദ് കെഎംസിസി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ റിയാസ് തിരൂർക്കാട്, ഷറഫു തേഞ്ഞിപ്പലം എന്നിവരും കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷൻ ഭാരവാഹികളായ അസ്‌ലം പാലത്ത്, ഷരീഖ് തൈക്കണ്ടി, സജീഷ് തുടങ്ങിയവരും ഇതിനായുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

 

Related Articles

- Advertisement -spot_img

Latest Articles