റിയാദ്: കോഴിക്കോട് മേലാടി പള്ളിക്കര സ്വദേശി ഹാരിസ് വലിയ മഠത്തിൽ (52) റിയാദിൽ അന്തരിച്ചു. താമസസ്ഥലത്ത് വെച്ചുണ്ടായ ഹൃദയാഘാതമാണ് മരണകാരണം. കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി സൗദിയിലെ പ്രമുഖ നിർമ്മാണ കമ്പനിയായ നെസ്മയിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം. ബീപാത്തുവാണ് മാതാവ്, ഷാഹിന ഭാര്യയാണ്.
മരണവിവരമറിഞ്ഞതിനെ തുടർന്ന് സൗദി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. നിലവിൽ മൃതദേഹം റിയാദിലെ ശുമൈസി ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നു. റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂരിന്റെ നേതൃത്വത്തിൽ റാഷിദ് ദയ, ജാഫർ വീമ്പൂർ, ബാസിൽ എന്നിവരാണ് ഇതിനായുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.



