അമേരിക്കൻ സൈനിക വിമാനങ്ങൾക്ക് വ്യോമപാത നിഷേധിച്ച് സ്വിറ്റ്സർലൻഡ്

ബേൺ: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ അമേരിക്കൻ സൈനിക വിമാനങ്ങൾക്ക് തങ്ങളുടെ വ്യോമപാത ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തി സ്വിറ്റ്സർലൻഡ്. രാജ്യത്തിന്റെ പരമ്പരാഗത നിഷ്പക്ഷ നയം ഉയർത്തിപ്പിടിച്ചാണ് സ്വിസ് ഭരണകൂടം ഈ തീരുമാനമെടുത്തത്. ഞായറാഴ്ച രണ്ട് യുഎസ് സൈനിക വിമാനങ്ങൾക്ക് സ്വിറ്റ്സർലൻഡ് പ്രവേശനാനുമതി നിഷേധിച്ചപ്പോൾ, രണ്ട് ചരക്കുവിമാനങ്ങൾ ഉൾപ്പെടെയുള്ള മറ്റ് മൂന്ന് വിമാനങ്ങൾക്ക് കടന്നുപോകാൻ അനുവാദം നൽകി.

ഇറാനിലെ യുദ്ധവുമായി ബന്ധപ്പെട്ട സൈനിക നീക്കങ്ങൾക്കായി സ്വിസ് വ്യോമാതിർത്തി വിട്ടുനൽകില്ലെന്ന് അധികൃതർ വ്യക്തമാക്കി. ആഗോള സംഘർഷങ്ങളിൽ ഒരുപക്ഷത്തും ചേരാതെ മാറിനിൽക്കുന്ന തങ്ങളുടെ നയതന്ത്ര പാരമ്പര്യം തുടരുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് സ്വിസ് ഭരണകൂടം അറിയിച്ചു.

 

Related Articles

- Advertisement -spot_img

Latest Articles