28.4 C
Saudi Arabia
Saturday, April 18, 2026
spot_img

ദമ്മാം സെൻട്രൽ ആശുപത്രിയിൽ രക്തദാന ക്യാമ്പ്; ജീവൻ രക്ഷിക്കാൻ കൈകോർത്ത് മലയാളി സംഘടനകൾ

ദമ്മാം: പ്രവാസലോകത്തെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മാതൃകയായി അക്ഷരം ദമ്മാം, പി.ബി.ഡി.എ (PBDA), ദമ്മാം മലയാളി സമാജം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ദമ്മാം സെൻട്രൽ ആശുപത്രിയിൽ വെള്ളിയാഴ്ച നടന്ന ക്യാമ്പിൽ വനിതകൾ ഉൾപ്പെടെ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള നിരവധി പേർ സജീവമായി പങ്കെടുത്തു. അത്യാഹിത ഘട്ടങ്ങളിൽ രക്തത്തിന്റെ ലഭ്യത ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ക്യാമ്പിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഓരോ തുള്ളി രക്തവും ഒരു ജീവൻ രക്ഷിക്കാനുള്ള അമൂല്യമായ സംഭാവനയാണെന്നും ഇത്തരം പ്രവർത്തനങ്ങളിൽ കൂടുതൽ ആളുകൾ പങ്കാളികളാകണമെന്നും സംഘാടകർ ആഹ്വാനം ചെയ്തു.

രക്തദാനം ആരോഗ്യപരമായ സുരക്ഷിതത്വം നൽകുന്നതിനൊപ്പം സമൂഹത്തോടുള്ള വലിയൊരു ഉത്തരവാദിത്തം കൂടിയാണെന്ന് ചടങ്ങിൽ സംസാരിച്ചവർ ഓർമ്മിപ്പിച്ചു. സ്ഥിരമായി രക്തം ദാനം ചെയ്യുന്നത് അനേകം ജീവനുകൾ രക്ഷിക്കാൻ സഹായകമാകുമെന്നും അവർ കൂട്ടിച്ചേർത്തു. ഷിനാജ് കരുനാഗപ്പള്ളി, വിനീത് കുട്ടനാട്, ഷിജില ഹമീദ്, ഹമിദ് മരക്കാശ്ശേരി, സജി മോഴച്ചേരി മുട്ടാർ, വിനീഷ് അമ്പലപ്പുഴ, ഹരി പാലക്കാട്, ശ്വാം പ്രകാശ്, ആതിര കൃഷ്ണൻ, ശ്രീജിത്ത്, സനൽ, ഗോഗുൽ അമ്പലപ്പുഴ, പ്രജിത്ത് (ഡി.എം.സി), ഷിഹാബ് കപ്പൂർ, സമീർഷാൻ കൊല്ലം, സൽമാൻ പാണക്കാട്, അഷ്റഫ്, അശ്വതി വിനീഷ്, വീണ വിനീത് തുടങ്ങിയ പ്രമുഖർ ക്യാമ്പിന് നേതൃത്വം നൽകുകയും ചടങ്ങിൽ സംബന്ധിക്കുകയും ചെയ്തു. ക്യാമ്പിന്റെ വിജയത്തിനായി സഹകരിച്ച എല്ലാ ദാതാക്കൾക്കും വളണ്ടിയർമാർക്കും സംഘാടകർ നന്ദി രേഖപ്പെടുത്തി.

 

Related Articles

- Advertisement -spot_img

Latest Articles