32.7 C
Saudi Arabia
Saturday, April 18, 2026
spot_img

ഒ ഐ സി സി ജിദ്ദ മലപ്പുറം ജില്ലാ കമ്മിറ്റി ഡോ. ബി ആർ അംബേദ്കർ ജയന്തി ദിനാചരണം സംഘടിപ്പിച്ചു.

ജിദ്ദ: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി (ജിദ്ദ)യുടെ നേതൃത്വത്തിൽ ഭാരതത്തിന്റെ ഭരണഘടന ശിൽപി ഡോ: ബി.ആർ. അംബേദ്കറുടെ 135-ാം ജയന്തി ദിനാചരണം ഷറഫിയ ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസിൽ സംഘടിപ്പിച്ചു. അസീസ് ലാക്കൽ അധ്യക്ഷത വഹിച്ചു, പരിപാടിയുടെ ഭാഗമായി അംബേദ്കർ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി, ഒരു മിനുട്ട് മൗനാചരണം നടത്തിയതിന് ശേഷമാണ് പരിപാടി ആരംഭിച്ചത്. ജിദ്ദയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രവർത്തകരും നേതാക്കളും പങ്കെടുത്ത ചടങ്ങ് അദ്ദേഹത്തിന്റെ മഹത്തായ ചിന്തകളും സാമൂഹിക ദർശനങ്ങളും അനുസ്മരിക്കുന്നതായിരുന്നു.

തുടർന്ന് നടന്ന ജയന്തിദിന യോഗത്തിൽ വിവിധ നേതാക്കൾ സംസാരിച്ചു , അംബേദ്ക്കർ മുന്നോട്ടുവെച്ച സാമൂഹിക നീതി, സമത്വം, വിദ്യാഭ്യാസം, മനുഷ്യാവകാശങ്ങൾ എന്നിവയുടെ പ്രസക്തി ഇന്നത്തെ സമൂഹത്തിൽ കൂടുതൽ ഉയർന്നുവരുന്നുണ്ടെന്ന് പ്രിൻസാദ് കോഴിക്കോട് പറഞ്ഞു , അംബേദ്‌കർ ജയന്തി ദിനാചരണം ഉത്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത്‌ നിലനിന്നിരുന്ന ഉച്ചനീചത്വ സംസ്ക്കാര സമുദായത്തിൽ ജനിച്ചവരെ അവഗണിക്കപ്പെട്ട സമൂഹത്തിന്റെ ശബ്ദമായി വളർന്ന് വന്നു ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ഭരണഘടനയുടെ ശിൽപിയായി മാറാൻ ഡോ: ബി ആർ അംബേദ്കർക്ക്‌ സാധിച്ചു. ആധുനിക ലോകത്ത്‌ അടിച്ചമർത്തപ്പെടുന്ന ജനതക്ക്‌ അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ വിലമതിക്കാനാവത്തതാണ്‌.

മോദി സർക്കാർ സ്ത്രീ സംവരണത്തെ വോട്ടാക്കി മാറ്റാൻ പാർലമെന്റിൽ കാണിച്ച പാഴ്‌വേലകളെ നിഷിതമായ ഭാഷയിൽ വിമർശിക്കുകയും അംബേദ്കർ കാണിച്ച ആത്മാർത്ഥ കോൺഗ്രസ്‌ സർക്കാരിന്‌ മാത്രമെ ചെയ്യാൻ സാധിക്കു എന്നും സാമൂഹിക അസമത്വങ്ങൾക്കെതിരെ ശക്തമായ നിലപാടുകൾ സ്വീകരിക്കുകയും വിദ്യാഭ്യാസത്തെ ആയുധമാക്കി സമൂഹത്തെ മുന്നോട്ട് നയിക്കുകയും ചെയ്ത മഹാനായ നേതാവിന്റെ ആശയങ്ങൾ പുതിയ തലമുറ ഏറ്റെടുക്കേണ്ടതിന്റെ ആവശ്യകതയും മുഖ്യ പ്രഭാഷണം നടത്തിയ കമാൽ കളപ്പാടൻ ഊന്നിപ്പറഞ്ഞു.

ഒ ഐ സി സി യുടെ പ്രവർത്തനങ്ങളിൽ ആകർഷിതനായ കബീർ ഓമാനൂരിനെ ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മറ്റിയുടെ പ്രസിഡണ്ട് (ഇൻ ചാർജ് ) അസീസ് ലാക്കൽ ഷാൾ അണിയിച്ചു സ്വീകരിച്ചു ചടങ്ങിൽ നിയമസഭാ തെരഞ്ഞെടുപ്പ് 2026 പ്രവചന മത്സരത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഏഷ്യൻ വാച്ച്സ്‌ പ്രതിനിധി സുൽഫി നിർവ്വഹിച്ചു. ആലി ബാപ്പു കുറുകത്താണി (ജിദ്ദ റീജ്യണൽ സെക്രെട്ടറി), ഇ പി മുഹമ്മദാലി , നാസർ സൈൻ, ഷംസുദ്ധീൻ വേങ്ങൂർ, ഫസലുള്ള വെള്ളുവമ്പാലി , ഗഫൂർ വണ്ടൂർ, അനസ്‌ തുവ്വൂർ, ഉസ്മാൻ മേലാറ്റൂർ, സാദിഖലി പുല്ലംങ്കോട് എന്നിവർ സംസാരിച്ചു. പി കെ നാദിർഷാ , നവാബ്‌ (കുട്ടിക്ക ) എന്നിവർ നേതൃത്വം നൽകി. യു എം ഹുസ്സൈൻ മലപ്പുറം സ്വാഗതവും, സാജു റിയാസ്‌ നന്ദിയും പറഞ്ഞു

 

Related Articles

- Advertisement -spot_img

Latest Articles