ലോക രക്തദാന ദിനം: ദമാമിൽ പി.ബി.ഡി.എയും ഗോൾഡൻ ഫിറ്റ്നസ് ജിമ്മും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ദമ്മാം: ലോക രക്തദാന ദിനത്തോടനുബന്ധിച്ച് പീപ്പിൾസ് ബ്ലഡ് ഡൊണേഷൻ ആർമിയും ദമ്മാം ഗോൾഡൻ ഫിറ്റ്നസ് ജിമ്മും സംയുക്തമായി ഒത്തുചേർന്ന് വൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ജൂൺ 14 ഞായറാഴ്ച രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ ദമ്മാമിലെ റീജിയണൽ ബ്ലഡ് ബാങ്കിൽ വെച്ചായിരുന്നു ഈ ജീവകാരുണ്യ മാതൃക നടന്നത്. “രക്തദാനം ജീവദാനമാണ്” എന്ന ഉദാത്തമായ സന്ദേശം മുൻനിർത്തി സംഘടിപ്പിച്ച ക്യാമ്പിലേക്ക് പ്രവാസികൾ ഉൾപ്പെടെ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള നിരവധി ആളുകളാണ് രക്തം ദാനം ചെയ്യുന്നതിനായി സജീവമായി കടന്നുവന്നത്. ആരോഗ്യ സംരക്ഷണത്തിനൊപ്പം ഇത്തരം സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് രക്തദാതാക്കൾ വ്യക്തമാക്കി.

കമ്മ്യൂണിറ്റി തലത്തിൽ വലിയ സ്വീകാര്യത ലഭിച്ച ഈ രക്തദാന ക്യാമ്പിന്റെ വിജയകരമായ നടത്തിപ്പിന് കോഡിനേറ്റർമാരായ ഷിനാജ് കരുനാഗപ്പള്ളി, സൈദ് എന്നിവർ കൃത്യമായ നേതൃത്വം നൽകി. രക്തബാങ്ക് അധികൃതരുടെ പൂർണ്ണ സഹകരണത്തോടെയാണ് ക്യാമ്പ് പൂർത്തിയാക്കിയത്. വരും ദിവസങ്ങളിലും പ്രവാസി സമൂഹത്തിനും പൊതുജനങ്ങൾക്കും ഒരുപോലെ ഉപകാരപ്രദമാകുന്ന ഇത്തരം കൂടുതൽ വിപുലമായ ജീവകാരുണ്യ-ആരോഗ്യ പരിപാലന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്ന് സംഘാടകർ അറിയിച്ചു.

 

Related Articles

- Advertisement -spot_img

Latest Articles