പത്തനംതിട്ട തിരുവല്ല സ്വദേശി റിയാദിൽ നിര്യാതനായി

റിയാദ്: പത്തനംതിട്ട തിരുവല്ല പെരിങ്ങര സ്വദേശി കാഞ്ഞിരപ്പള്ളിൽ ബെഥാന്യയിൽ മാത്യു ഉമ്മൻ (ജിജി – 57) റിയാദിലെ താമസസ്ഥലത്ത് നിര്യാതനായി. കഴിഞ്ഞ 30 വർഷമായി റിയാദിലെ അൽമൻസൂരിയ കോൺട്രാക്ടിംഗ് കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു.

റിയാദ് കിംഗ് ഫഹദ് ഹോസ്പിറ്റലിൽ നഴ്‌സായി സേവനമനുഷ്ഠിച്ചിരുന്ന ഭാര്യ സിബി കഴിഞ്ഞ ജൂലൈയിലാണ് നാട്ടിലേക്ക് മടങ്ങിയത്. കെവിൻ, മാർവിൻ എന്നിവരാണ് മക്കൾ.

നിലവിൽ ശുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. റിയാദ് ഹെൽപ്‌ഡെസ്‌ക് അഡ്മിനും കണ്ണൂർ ഒ.ഐ.സി.സി ജീവകാരുണ്യ പ്രവർത്തകനുമായ നവാസ് കണ്ണൂർ, സുഗതൻ നൂറനാട്, ബിജുപാലസ് വെൺമണി, ബിജു ജോർജ് വെൺമണി, ജെറിൻ, കമ്പനി സ്റ്റാഫ് പ്രിയ പ്രസാദ് വർഗീസ് എന്നിവരുടെ നേതൃത്വത്തിലാണ് നിയമനടപടികൾ ഏകോപിപ്പിക്കുന്നത്.

Related Articles

- Advertisement -spot_img

Latest Articles