റിയാദ് സുലൈയിൽ എട്ട് വെയർഹൗസുകളിൽ വൻ തീപിടുത്തം; സിവിൽ ഡിഫൻസിന്റെ സമയബന്ധിത ഇടപെടലിൽ ദുരന്തം ഒഴിവായി

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാന നഗരിയായ റിയാദിലെ സുലൈ ഡിസ്ട്രിക്റ്റിൽ പ്രവർത്തിക്കുന്ന വ്യവസായ വെയർഹൗസുകളിൽ വൻ തീപിടുത്തം. കെട്ടിട നിർമ്മാണ സാമഗ്രികളും വിലപിടിപ്പുള്ള മരഉരുപ്പടികളും സൂക്ഷിച്ചിരുന്ന എട്ടോളം വെയർഹൗസുകളിലേക്കാണ് തീ വേഗത്തിൽ പടർന്നുപിടിച്ചത്. വിവരമറിഞ്ഞ് ഉടനടി സ്ഥലത്തെത്തിയ സൗദി സിവിൽ ഡിഫൻസ് യൂണിറ്റുകളുടെ അവസരോചിതമായ ഇടപെടലിനെ തുടർന്ന് സമീപത്തെ കൂടുതൽ സ്ഥാപനങ്ങളിലേക്ക് തീ പടരുന്നത് പൂർണ്ണമായും തടയാനായി.

വെയർഹൗസുകളിൽ വൻതോതിൽ വസ്തുക്കൾ ഉണ്ടായിരുന്നത് തീയണയ്ക്കൽ ദൗത്യത്തിന് വെല്ലുവിളി സൃഷ്ടിച്ചെങ്കിലും മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ സിവിൽ ഡിഫൻസ് അഗ്നിബാധ പൂർണ്ണമായും നിയന്ത്രണവിധേയമാക്കി. അപകടത്തിൽ ആർക്കും പരുക്കുകളോ അപായങ്ങളോ സംഭവിച്ചിട്ടില്ലെന്ന് സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് ഔദ്യോഗികമായി അറിയിച്ചു. തീപിടുത്തത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ അധികൃതർ വിപുലമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

- Advertisement -spot_img

Latest Articles