റിയാദ്: സൗദി അറേബ്യയുടെ 96-ാമത് ദേശീയ ദിനം ‘നമ്മൾ ചാവക്കാട്ടുകാർ’ റിയാദ് ചാപ്റ്ററിന്റെ നേതൃത്വത്തിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. റിയാദിൽ സംഘടിപ്പിച്ച വർണ്ണാഭമായ ചടങ്ങിൽ സൗദി ദേശീയ ദിനം ആലേഖനം ചെയ്ത കേക്ക് മുറിച്ച് സന്തോഷം പങ്കുവെച്ചു. തുടർന്ന് സൗദി അറേബ്യയുടെയും ഇന്ത്യയുടെയും ദേശീയ ഗാനങ്ങൾ ആലപിച്ചു. പ്രവാസി സമൂഹത്തിൽ നിന്നുള്ള നിരവധി പ്രമുഖരും സംഘടന അംഗങ്ങളും കുടുംബങ്ങളും ആഘോഷ പരിപാടികളിൽ ആവേശത്തോടെ പങ്കെടുത്തു.
സയ്യിദ് ജാഫർ തങ്ങളുടെ അധ്യക്ഷതയിൽ നടന്ന യോഗം ഡോ. സഞ്ജീദ് കബീർ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഷാഹിദ് അറക്കൽ ചടങ്ങിൽ ആമുഖ പ്രസംഗം നടത്തി. ചടങ്ങിൽ അബ്ദുൽ നാസർ, മനാഫ് അബ്ദുള്ള, റസാഖ് മാട്ടുമ്മൽ, ഷെഫീഖ് അലി, ഷാജഹാൻ ചാവക്കാട്, ഷെഹീർ ബാബു, ആരിഫ് വൈശ്യംവീട്ടിൽ, ഇജാസ് ചാവക്കാട്, ഉമേഷ് ഗുരുവായൂർ തുടങ്ങിയവർ സംസാരിച്ചു.
പരിപാടിയുടെ വിജയകരമായ സംഘാടനത്തിന് പ്രകാശൻ ഇ.ആർ, ജഹാംഗീർ, ഷഹബാസ് പാലയൂർ, മുഹമ്മദ് കൈതമുക്ക്, അൻവർ ഖാലിദ്, ഉണ്ണിമോൻ പെരുമ്പലായി, റഫീഖ് കറുകമാട്, അൽ ജാബിർ റാഫാത്, ഫാറൂഖ് അണ്ടത്തോട്, മുസ്തഫ വട്ടേക്കാട്, സുൽഫിക്കർ, സലിം അകലാട് തുടങ്ങിയവർ നേതൃത്വം നൽകി. ചടങ്ങിൽ ഫെർമിസ് മടത്തൊടിയിൽ സ്വാഗതവും അലി പൂത്താട്ടിൽ നന്ദിയും രേഖപ്പെടുത്തി.



