ദമ്മാമിൽ വാഹനാപകടം; ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിനി മരിച്ചു; അഞ്ചുപേർക്ക് പരിക്ക്

ദമ്മാം: സ്കൂളിലേക്കുള്ള യാത്രയ്ക്കിടെ വാഹനം അപകടത്തിൽപ്പെട്ട് ദമ്മാം ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിനി മരിച്ചു. സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയും ബീഹാർ ദുർഗാപൂർ സ്വദേശി അഹമ്മദ് തൻവീറിന്റെ മകളുമായ സാറ തൻവീർ അഹമ്മദാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ അൽ ഖോബാർ കോർണിഷ് റോഡിൽ വെച്ചായിരുന്നു ദാരുണമായ അപകടം. കുട്ടികൾ സഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറിൽ തട്ടി മറിയുകയായിരുന്നു. അപകടത്തിൽ വാഹനത്തിലുണ്ടായിരുന്ന മറ്റ് അഞ്ച് പേർ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവത്തെ തുടർന്ന് കെ.എം.സി.സി വെൽഫെയർ വിഭാഗം ഭാരവാഹികളായ ഇഖ്ബാൽ ആനമങ്ങാട്, ഹുസൈൻ നിലമ്പൂർ എന്നിവരുടെ നേതൃത്വത്തിൽ നിയമപരമായ തുടർനടപടികൾ പൂർത്തിയാക്കിവരുന്നു. പരേതയുടെ ജനാസ നമസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് ദുഹർ നമസ്കാരത്തിന് ശേഷം അൽ കോബാർ അൽ ഫുർഖാൻ മസ്ജിദിൽ നടക്കും. തുടർന്ന് മൃതദേഹം തുഖ്ബ ഖബർസ്ഥാനിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Related Articles

- Advertisement -spot_img

Latest Articles