ഗസ: ഗസയിലെ നാസർ ആശുപത്രിക്ക് നേരെ ഇസ്രായേൽ നടത്തിയ മാരകമായ വ്യോമാക്രമണത്തിൽ സർജൻ റിസ്ഖ് അബു ഷുവൈറ (52) ഉൾപ്പെടെ ആറ് പേർ കൊല്ലപ്പെട്ടു. ആക്രമണത്തിന് പിന്നാലെ ആശുപത്രിക്കുള്ളിലുണ്ടായ ഭീകരമായ നാശനഷ്ടങ്ങളുടെയും പരിഭ്രാന്തിയുടെയും ദൃശ്യങ്ങൾ അവിടെ സേവനമനുഷ്ഠിക്കുന്ന ഒരു ബ്രിട്ടീഷ് സന്നദ്ധ ഡോക്ടർ പകർത്തി പുറത്തുവിട്ടു.
ആശുപത്രി കെട്ടിടത്തിന് നേരിട്ട തകർച്ചയും, ആക്രമണത്തെത്തുടർന്ന് രോഗികളും ആരോഗ്യപ്രവർത്തകരും അനുഭവിച്ച കടുത്ത അരക്ഷിതാവസ്ഥയും വ്യക്തമാക്കുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങൾ. ചികിത്സയിലായിരുന്ന രോഗികൾക്കിടയിലും ആശുപത്രി ജീവനക്കാർക്കിടയിലും ആക്രമണം വലിയ ഭീതിയാണ് സൃഷ്ടിച്ചത്. ഗാസയിലെ ആരോഗ്യമേഖലയ്ക്ക് നേരെ തുടരുന്ന ആക്രമണങ്ങളുടെ ഏറ്റവും പുതിയ ഉദാഹരണമായാണ് ഈ സംഭവം വിലയിരുത്തപ്പെടുന്നത്.



