ജിദ്ദ: ഈ വർഷത്തെ ഹജ്ജിനിടെ മിനയിലും എയർപ്പോർട്ടിലും സേവനം ചെയ്ത ബേപ്പൂർ മണ്ഡലത്തിലെ ഹജ്ജ് വളണ്ടിയർമാർക്ക് ആദരവും, പ്രവർത്തക കൺവൻഷനും സംഘടിപ്പിച്ചു. സൗദി നാഷണൽ കെഎംസിസി ട്രഷററും ഹജ്ജ് സെൽ ചെയർമാനുമായ അഹമ്മദ് പാളയാട്ട് ഉദ്ഘാടനം ചെയ്തു. മണ്ഡലം കെഎംസിസി ആക്ടിങ് പ്രസിഡന്റ് ഷoജാദ് കെ അദ്ധ്യക്ഷത വഹിച്ചു.
സംഗമത്തിൽ വെച്ച് വയനാട് മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടലിൽ മരണമടഞ്ഞവരോടും, പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരോടുമുള്ള ആദര സൂചകമായി പ്രാർത്ഥനാപൂർവ്വം അനുശോചന പ്രമേയം മണ്ഡലം കമ്മിറ്റി ചെയർമാൻ റസാക്ക് ചേലക്കോട് അവതരിപ്പിച്ചു.
ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബൂബക്കർ അരിമ്പ്ര മുഖ്യ പ്രഭാഷണം നടത്തി. സെൻട്രൽ കമ്മിറ്റി ട്രഷറർ അബ്ദുൽ റഹിമാൻ വി. പി, ഹജ്ജ് സെൽ ക്യാപ്റ്റൻ ടി. പി. സിറാജ്, കോഴിക്കോട് ജില്ലാ കെഎംസിസി ആക്ടിങ് പ്രസിഡന്റ് അബ്ദുൽ റഹിമാൻ ടി. കെ, ജനറൽ സിക്രട്ടറി സൈനുൽ ആബിദീൻ, കോഴിക്കോട് ജില്ലാ ഹജ്ജ് സെൽ കോർഡിനേറ്റർ ഷബീർ അലി, ജില്ലാ ഭാരവാഹികളായ സൈതലവി (കുട്ടിമോൻ), നൗഫൽ റഹേലി, സാലിഹ് പൊയിൽതൊടി, വനിതാ വിങ് സിക്രട്ടറി നസീഹ അൻവർ, ഹാജറ ബഷീർ, കോയമോൻ ഒളവണ്ണ, ബഷീർ കീഴില്ലത്ത്, മാമു നിസാർ, യൂനുസ് അലി സി. കെ, നിസാർ നല്ലളം, ഇസ്മായിൽ ബേപ്പൂർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
ആബിദ് കല്ലമ്പാറ, സമീർ കൊളത്തറ, അയൂബ് കടലുണ്ടി, ഫിറോസ് കോടമ്പുഴ, നൗഷാദ് പറമ്പൻ, സുൽഫിക്കർ ചാലിയം, അർഷദ് വെള്ളോടത്തിൽ, റഷീദ് പെരുമുഖം എന്നിവർ നേതൃത്വം നൽകി. മണ്ഡലം ജനറൽ സിക്രട്ടറി ഫൈസൽ മണലൊടി സ്വാഗതവും, ട്രഷറർ ഹംസ കുന്നത്ത് നന്ദിയും പറഞ്ഞു. ഫാസിൽ വി. പി. ഖിറാഅത്ത് നടത്തി.



