മൻമോഹൻ സിംഗിന് ആദരം: കൊച്ചിൻ കാർണിവൽ ആഘോഷ പരിപാടികൾ റദ്ദാക്കി

കൊച്ചി: മുൻ ഇന്ത്യൻ പ്രധാനമന്ത്രിയോടുള്ള ആദര സൂചകമായി കൊച്ചിൻ കാർണിവലിനോടനുബന്ധിച്ചുള്ള ആഘോഷപരിപാടികൾ റദ്ദാക്കി. കാർണിവൽ കമ്മിററി നേരിട്ട് നടത്തുന്ന പരിപാടികളാണ് റദ്ദാക്കിയത്.

പുതു വത്സരദിനത്തിലെ റാലിയും ഫോർട്ട് കൊച്ചി മൈതാനത്തിലെ പാപ്പാഞ്ഞിയെ കത്തിക്കുന്നതും റദ്ദാക്കി. എന്നാൽ ഫോർട്ട് കൊച്ചി വെളി മൈതാനത്ത് പപ്പാഞ്ഞിയെ കത്തിക്കും. ഗലാഡെ ഫോർട്ട് കൊച്ചിയുടെ നേതൃത്വത്തിലാണ് മൈതാനത്ത് പപ്പാഞ്ഞിയെ കത്തിക്കുക

കൊച്ചിൻ കാർണിവെലിന്റെ ഭാഗമായി 50 അടി ഉയരമുള്ള പപ്പാഞ്ഞിയെ പരേഡ് മൈതാനിയിലും 42 അടി ഉയരമുള്ള പപ്പാഞ്ഞിയെ വെളി മൈതാനത്തും കത്തിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസമാണ് വെളി മൈതാനത്ത് സ്ഥാപിച്ച പപ്പാഞ്ഞിയെ മാത്രം ഉപാധികളോടെ കത്തിക്കാൻ ഹൈക്കോടതി അനുമതി നൽകിയിരുന്നത്.

 

Related Articles

- Advertisement -spot_img

Latest Articles