കണ്ണൂർ: സ്‌കൂൾ ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു കണ്ണൂരിൽ വിദ്യാർഥിക്ക് ദാരുണാന്ത്യം. അപകടത്തിൽ 14 കുട്ടികൾക്ക് പരിക്ക്. കുറുമാത്തൂർ ചിന്മയ സ്‌കൂൾ ബസാണ് അപകടത്തിൽ പെട്ടത്. ബസിന്റെ അമിത വേഗതയാണ് അപകടത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം.
കണ്ണൂർ വളക്കൈ പാലത്തിന് സമീപം വെച്ചായിരുന്നു അപകടം. സ്‌കൂൾ വിട്ടു പോവുന്ന സമയത്താണ് ബസ് മറിഞ്ഞു അപകടം ഉണ്ടായത്. അപകടം നടന്നയുടൻ എത്തിയ നാട്ടുകാരനാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. പരിക്കേറ്റ കുട്ടികളെ തളിപ്പറമ്പ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്ഥിരം അപകട സാധ്യതയുള്ള സ്ഥലങ്ങളിലാണ് അപകടം നടന്നത്. അപകട സാധ്യതയുള്ള ഇറക്കത്തിൽ രണ്ട് പ്രാവശ്യം മറിഞ്ഞാണ് ബസ് റോഡിൽ നിന്നത്. അപകടത്തിന്റെ വലിയ ശബ്ദം കേട്ടാണ് നാട്ടുകാർ എത്തി രക്ഷ പ്രവർത്തനം നടത്തിയത്. കുട്ടികളെയെല്ലാം രക്ഷപെടുത്തിയെങ്കിലും ബസിനടിയിൽ കുടുങ്ങിയ വിദ്യാർഥി മരണപ്പെടുകയായിരുന്നു



