മണ്ണാര്‍ക്കാട് ലോറി പാഞ്ഞുകയറി നാല് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മരിച്ചു

പാലക്കാട്: മണ്ണാര്‍ക്കാട് കല്ലടിക്കോട്ട് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഇടയിലേക്ക് ലോറി പാഞ്ഞുകയറി നാല് വിദ്യാര്‍ഥികള്‍ മരിച്ചു. കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപം ബസ് കാത്തുനിന്നിരുന്ന വിദ്യാര്‍ഥികളാണ് അപകടത്തില്‍ പെട്ടത്. സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനികളായ ഇര്‍ഫാന, മിത, റിദ, ആയിഷ എന്നിവരാണ് മരണപ്പെട്ടത് എന്നാണ് പ്രാഥമിക വിവരം.

ഒരു വിദ്യാര്‍ഥിയുടെ നില ഗുരുതരമാണ്. ലോറിക്കടിയില്‍ കുടുങ്ങിയ വിദ്യാര്‍ഥികളെ നാട്ടുകാരും ഫയര്‍ഫോഴ്‌സും മറ്റും ചേര്‍ന്ന് പുറത്തെടുക്കുകയായിരുന്നു. മണ്ണാര്‍കാട് ഭാഗത്തേക്കു പോകുകയായിരുന്ന സിമന്റ് ലോറിയാണ് വൈകിട്ട് നാലുമണിയോടെ അപകടത്തില്‍പെട്ടത്. നിയന്ത്രണം വിട്ട ലോറി വിദ്യാര്‍ഥികളുടെ മേല്‍ കയറി മറിയുകയായിരുന്നു.

Related Articles

- Advertisement -spot_img

Latest Articles