ദേശീയപാത നിർമാണസൈറ്റിൽ അപകടം; ഗർഡർ തകർന്ന് വീണ് ഡ്രൈവർക്ക് ദാരുണാന്ത്യം

ആലപ്പുഴ: അരൂർ – തുറവൂർ ദേശീയപാതയിലെ ഉയരപ്പാത നിർമ്മാണ സൈറ്റിലുണ്ടായ വൻ അപകടത്തിൽ ചരക്ക് വാഹന ഡ്രൈവർ തൽക്ഷണം മരിച്ചു. പുലർച്ചെ രണ്ടരയോടെ ചന്തിരൂരിൽ വെച്ചാണ് നിർമ്മാണത്തിലിരുന്ന ഭീമൻ ഗർഡറുകൾ തകർന്ന് താഴേക്ക് വീണത്.

മുട്ടയുമായി പോവുകയായിരുന്ന പിക്കപ്പ് വാനിന് മുകളിലേക്കാണ് രണ്ട് ഗർഡറുകൾ പതിച്ചത്. ഇതോടെ വാൻ പൂർണ്ണമായും ഗർഡറുകൾക്കടിയിൽ ഞെരിഞ്ഞമർന്നു. മരിച്ച ഡ്രൈവറെ ആലപ്പുഴ പള്ളിപ്പാട് സ്വദേശി രാജേഷ് (45) എന്ന് തിരിച്ചറിഞ്ഞു. ഗർഡറുകൾ നീക്കം ചെയ്‌ത ശേഷം മാത്രമേ മൃതദേഹം പുറത്തെടുക്കാൻ കഴിയൂ. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

 

Related Articles

- Advertisement -spot_img

Latest Articles