ജുബൈൽ ഫാമിലി കോൺഫറൻസ് 2.0 ജനുവരി 30-ന്

ജുബൈൽ: സൗദി കിഴക്കൻ പ്രവിശ്യയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള കുടുംബങ്ങൾ പങ്കെടുക്കുന്ന ജുബൈൽ ഫാമിലി കോൺഫറൻസ് 2.0 പ്രഖ്യാപിച്ചു. ജിദ്ദയിൽ നടന്ന ഇന്ത്യൻ ഇസ്‌ലാഹി സെൻ്റർ സൗദി ദേശീയ കോ ഓർഡിനേഷൻ കൗൺസിൽ സമ്മേളനത്തിൽ വെച്ച് വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ കേരള സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ.അശ്റഫ് ആണ് പ്രഖ്യാപനം നടത്തിയത്. ‘കുടുംബം, വിശുദ്ധി, സംസ്കാരം’ എന്ന പ്രമേയത്തിലാണ് കോൺഫറൻസ് നടക്കുക. വ്യത്യസ്‌ത സെഷനുകളിലായി നടക്കുന്ന പരിപാടിയിൽ പ്രമുഖ പണ്ഡിതരും പ്രഭാഷകരും പങ്കെടുക്കും.

ഇന്ത്യൻ ഇസ്‌ലാഹി സെൻ്റർ സൗദി ദേശീയ പ്രസിഡൻ്റ് പി.കെ.മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. അബ്ദുൽ ജബ്ബാർ മദീനി, ജുബൈൽ ഇന്ത്യൻ ഇസ്‌ലാഹി സെൻ്റർ ഭാരവാഹികളായ അബ്ദുൽ മന്നാൻ, അർശദ് ബിൻ ഹംസ, കെ.പി.ആസാദ്, ഉസ്മാൻ പാലശ്ശേരി, നൗഫൽ സുബൈർ, കെ.പി.അമീൻ, അലി ഫർഹാൻ, ഹാഷിർ, ലമീസ്, ജംഷീർ, ജിയാസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Related Articles

- Advertisement -spot_img

Latest Articles