ദമ്മാം: പ്രശസ്ത ഗായകൻ ഫിറോസ് ബാബുവിന്റെ ആത്മകഥ ‘ഗാനലോക വീഥികളിൽ’ പുസ്തകത്തിന്റെ സൗദീതല പ്രകാശനം റഹ്‌മാൻ കാരയാടിന് കോപി നൽകി കൊണ്ട് കെ.എം.സി.സി നാഷണൽ കമ്മിറ്റി സാംസ്‌കാരിക വിഭാഗം ചെയർമാൻ മാലിക് മഖ്ബൂൽ ആലുങ്ങൽ നിർവഹിച്ചു.
മാപ്പിള പാട്ടിനോടൊപ്പം കഴിഞ്ഞ ആറുപത്തിറ്റാണ്ടോളം സഞ്ചരിച്ച ഫിറോസ് ബാബുവിന്റെ ആത്മകഥ അരനൂറ്റാണ്ട് കാലത്തെ മാപ്പിളപ്പാട്ടിന്റെ കഥ പറയുന്ന അപ്പൂർവ്വ ഗ്രന്ഥമാണെന്ന് പ്രകാശന കർമ്മം നിർവ്വഹിച്ച് സംസാരിക്കവേ മാലിക് മഖ്ബൂൽ സൂചിപ്പിച്ചു.
ഫിറോസ് ബാബു, കെ.എം ബഷീർ, മൻസൂർ പള്ളൂർ, മുഹമ്മദ് കുട്ടി കോടൂർ, ശിഹാബ് കൊയിലാണ്ടി, സിദ്ധീഖ് പാണ്ടികശാല, ഡോ രാജീവൻ, ബക്കർ എടയന്നൂർ എന്നിവർ സന്നിഹിതരായിരുന്നു.



