ഉംറ തീർഥാടക സാഹിറ ബാനുവിന്റെ ജനാസ മദീനയിൽ ഖബറടക്കി

മദീന: മദീനയിൽ മരണപ്പെട്ട ചിക്കമംഗ്ലൂർ സ്വദേശി സാഹിറ ബാനുവിന്റെ ജനാസ മദീനയിൽ ഖബറടക്കി. വെള്ളിയാഴ്‌ച സുബഹി നിസ്കാരത്തിന് ശേഷം ജന്നത്തുൽ ബഖീഹിലായിരുന്നു ഖബറടക്കം. ഉംറ പൂർത്തിയാക്കി മദീന സന്ദർശത്തിനെത്തിയ സാഹിറ ബാനു ന്യൂമോണിയ പിടിപെട്ടതിന് തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുനിന്നു. മദീന കിംഗ് സൽമാൻ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

കർണാടക ചിക്കമംഗ്ലൂർ കെഞ്ചിടെ മുഡിഗെരെ സ്വദേശിനിയാണ് സാഹിറ ബാനു. പിതാവ് അബ്ദുൽ വഹാബും ഭർത്താവ് അബ്ദുൽ ഗഫൂറും നേരത്തെ മരണപ്പെട്ടിട്ടുണ്ട്. മക്കൾ: അൻസാർ പാഷ, സറീന താജ്, മോസിൻ താജ്. ഐസിഎഫ് സാന്ത്വനം ടീം അംഗങ്ങൾ അസീസ് സഖാഫി, ഹിദായ, ബിഷർ പാപ്പിനിശ്ശേരി, ആബിദ് സ്റ്റേറ്റ്മുക്ക് എന്നിവരുടെ നേതൃത്വത്തിലായിരുന്നു മരണാനുബന്ധ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയത്.

 

 

Related Articles

- Advertisement -spot_img

Latest Articles