റിയാദ്: 2025-26 അധ്യയന വർഷത്തെ സി ബി എസ് ഇ പത്താം ക്ലാസ് വാർഷിക പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടി റിയാദിലെ അലിഫ് ഇൻ്റർനാഷണൽ സ്കൂൾ.
പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർത്ഥികളും ഉന്നതമായ വിജയം കരസ്ഥമാക്കി. 96% മാർക്ക് കരസ്ഥമാക്കി യുംന ഫാത്തിമയും 94% മാർക്ക് നേടി ലിയ ഖദീജയും 93.8% മാർക്ക് നേടി റയ്യാൻ അബ്ദുറഹിമാനും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. അറുപത്തിയാറ് ശതമാനം കുട്ടികൾ ഡിസ്റ്റിങ്ഷനും ഇരുപത്തിഏഴ് ശതമാനം വിദ്യാർത്ഥികൾ ഫസ്റ്റ് ക്ലാസും നേടി.
കഠിനാധ്വാനത്തിലൂടെ മികച്ച വിജയം നേടിയ വിദ്യാർത്ഥികളേയും അതിനായി പ്രയത്നിച്ച അധ്യാപകരെയും അലിഫ് ഗ്രൂപ്പ് ഓഫ് സ്കൂൾസ് ചെയർമാൻ അലി അബ്ദുറഹ്മാൻ, അലിഫ് ഗ്രൂപ്പ് ഓഫ് സ്കൂൾസ് സി ഇ ഒ ലുഖ്മാൻ അഹമ്മദ്, പ്രിൻസിപ്പൽ മുഹമ്മദ് മുസ്തഫ എന്നിവർ അഭിനന്ദിച്ചു.



