32.7 C
Saudi Arabia
Saturday, April 18, 2026
spot_img

ഐ സി എഫ് ആർ എസ് സി ഹജ്ജ് വളണ്ടിയർ കോർ രുപീകരിച്ചു

മക്ക: വിശുദ്ധ ഹജ്ജ് കർമത്തിനെത്തുന്ന ഹാജിമാർക്ക് സേവനം ചെയ്യാൻ മക്ക ഐ. സി. എഫ്, ആർ സ് സി വളണ്ടിയർ കോർ രുപീകരിച്ചു. പരിശുദ്ധ ഹജ്ജ് കർമ്മത്തിനായി പുണ്യഭൂമിയിലെത്തുന്ന ഹാജിമാരെ സേവിക്കുന്നതിനും മാർഗനിർദ്ദേശം നൽകുന്നതിനും പതിനെട്ട് വർഷമായി കേന്ദ്രീകൃത സ്വഭാവത്തിൽ ഹജ്ജ് വളണ്ടിയർ കോർ രംഗത്തുണ്ട്. മലയാളികൾക്ക് പുറമെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും മറ്റു രാഷ്ട്രങ്ങളിൽ നിന്നും എത്തുന്ന ഹാജിമാർക്കും ഹജ്ജ് വളണ്ടിയർ കോർ വളണ്ടിയർമാരുടെ സേവനം കഴിഞ്ഞ കാലങ്ങളിൽ പ്രയോജനപ്പെട്ടിട്ടുണ്ട്.

ആദ്യ സംഘം മക്കയിൽ ഇറങ്ങിയത് മുതൽ ഹജ്ജ് വളണ്ടിയർ കോറിന്റെ സേവനം വിവിധ ഷിഫ്റ്റുകളിലായി ഹാജിമാർ താമസിക്കുന്ന ഇടങ്ങളിലും കൂടാതെ, ബസ്സ്‌ സ്റ്റേഷൻ, മെട്രൊ ട്രെയിൻ സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങളിൽ ലഭ്യമായിരിക്കും. വിവിധ ഭാഷകൾ കൈകാര്യം ചെയ്യൂന്ന വളണ്ടിയർമാർ വിവിധ സമിതികളുടെ നേതൃത്വത്തിലാണ് സേവനം ക്രമീകരിക്കുന്നത്.

ആർ സ് സി സൗദി വെസ്റ്റ് കലാലയം സെക്രട്ടറി കബീർ ചൊവ്വ ആശംസ പ്രസംഗം നടത്തി HVC വൈസ് ചെയർമാൻ സുഹൈർ സഖാഫി സ്വാഗതവും കോഡിനേറ്റർ ഇസ്ഹാഖ് ഖാദിസിയ്യ നന്ദിയും പറഞ്ഞു

 

Related Articles

- Advertisement -spot_img

Latest Articles