31.1 C
Saudi Arabia
Tuesday, April 28, 2026
spot_img

വാഴക്കാട് സ്വദേശി റിയാദിലെ താമസസ്ഥലത്ത് നിര്യാതനായി

റിയാദ്: സൗദി അറേബ്യയിലെ റിയാദിൽ പ്രവാസി മലയാളി യുവാവ് താമസസ്ഥലത്ത് അന്തരിച്ചു. മലപ്പുറം കൊണ്ടോട്ടി വാഴക്കാട് സ്വദേശി മേപ്പത്തൂർ സുബൈർ (38) ആണ് മരിച്ചത്. റിയാദിലെ നെസ്റ്റോ ഹൈപ്പർമാർക്കറ്റിലെ ജീവനക്കാരനായിരുന്നു ഇദ്ദേഹം. കഴിഞ്ഞ ദിവസം താമസസ്ഥലത്തുവെച്ച് മരണം സംഭവിക്കുകയായിരുന്നു. പരേതനായ കമ്മദിന്റെയും ആമിനയുടെയും മകനാണ്. മുബീനയാണ് ഭാര്യ. മുഹമ്മദ് മഹ്ബിൻ ഷാ, മുഹമ്മദ് ഹനാൻ ഷാ എന്നിവരാണ് മക്കൾ.

നിലവിൽ മൃതദേഹം റിയാദിലെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികൾ റിയാദ് കെഎംസിസി വെൽഫെയർ വിങ്ങിന്റെയും സഹപ്രവർത്തകരുടെയും നേതൃത്വത്തിൽ ദ്രുതഗതിയിൽ നടന്നുവരുന്നു. റിയാദ് കെഎംസിസി വെൽഫെയർ വിങ് വൈസ് ചെയർമാൻ ഷറഫു പുളിക്കൽ, മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, കൺവീനർ റിയാസ് തിരൂർക്കാട്, സലീം സിയാം കണ്ടം, ജാഫർ വീമ്പൂർ, മലപ്പുറം ജില്ലാ കെഎംസിസി ട്രഷറർ മുനീർ വാഴക്കാട് എന്നിവരും നെസ്റ്റോ പ്രതിനിധികളായ റാഫി വേങ്ങര, ജലീൽ വടകര എന്നിവരുമാണ് നടപടിക്രമങ്ങൾ ഏകോപിപ്പിക്കുന്നത്.

 

Related Articles

- Advertisement -spot_img

Latest Articles