അൽ കോബാർ: മുപ്പത്തിയെട്ട് വർഷത്തെ ദീർഘകാല പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മുതിർന്ന അംഗം കെ. പി. അഹമ്മദിന് കോബാർ സൗഹൃദ വേദി കമ്മിറ്റിയുടെ നേതൃത്വത്തിൽ ഊഷ്മളമായ യാത്രയയപ്പ് നൽകി.
കോബാർ ദർബാർ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ കെ.എസ്.വി പ്രസിഡന്റ് റസാഖ് ബാവു അധ്യക്ഷത വഹിച്ചു. സൗഹൃദ വേദിയുടെ ആദരസൂചകമായുള്ള സ്നേഹോപഹാരം രക്ഷാധികാരി മണിക്കുട്ടൻ പദ്മനാഭൻ കെ. പി. അഹമ്മദിന് കൈമാറി.
വൈസ് പ്രസിഡന്റ് മുസ്തഫ നാണിയൂർ നമ്പ്രം, എക്സിക്യൂട്ടീവ് അംഗങ്ങളായ സുനീർ അറക്കൽ, സുബൈർ പാറക്കൽ, നസീറ അഷ്റഫ്, ഷഫീക് പട്ല, കെ.എസ്.വി അംഗങ്ങളായ ഷാഫി മാസ്റ്റർ, ആസിഫ് അഷ്റഫ്, സിബി ജോസ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. കെ. പി. അഹമ്മദിന്റെ അഭാവം സൗഹൃദ വേദിക്ക് വലിയൊരു നഷ്ടമായിരിക്കുമെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. സെക്രട്ടറി അഷ്റഫ് പെരിങ്ങോം സ്വാഗതവും എക്സിക്യൂട്ടീവ് അംഗം ഷംസീർ നന്ദിയും രേഖപ്പെടുത്തി.



