മുൻപ്രവാസി കെ.സി ഉമർ ഹാജിയുടെ വിയോഗം; ജിദ്ദ ഐ.സി.എഫ് അനുസ്മരണ സംഗമം സംഘടിപ്പിച്ചു

ജിദ്ദ: കഴിഞ്ഞ ദിവസം നാട്ടിൽ നിര്യാതനായ മുൻ പ്രവാസിയും ജിദ്ദയിലെ സാമൂഹിക, സാംസ്കാരിക, മത രംഗങ്ങളിലെ സജീവ സാന്നിധ്യവുമായിരുന്ന മൊറയൂർ കെ.സി ഉമർ ഹാജിയുടെ നിര്യാണത്തിൽ ഐ.സി.എഫ് ജിദ്ദ കമ്മിറ്റി അനുസ്മരണ സംഗമം സംഘടിപ്പിച്ചു. ദീർഘകാലം ജിദ്ദയിൽ പ്രവാസിയായിരുന്ന അദ്ദേഹം ഐ.സി.എഫിന്റെ സജീവ പ്രവർത്തകനായിരുന്നു. പ്രവാസ ലോകത്തെ സാന്ത്വന സേവന പ്രവർത്തനങ്ങളിൽ എക്കാലത്തും മുൻ പന്തിയിലുണ്ടായിരുന്ന ഉമർ ഹാജി, പാവപ്പെട്ടവരെയും പ്രയാസമനുഭവിക്കുന്നവരെയും സഹായിക്കുന്ന കാര്യങ്ങളിൽ എപ്പോഴും പ്രത്യേക താല്പര്യം കാണിച്ചിരുന്നു.

നാട്ടുകാർക്കും പ്രാസ്ഥാനിക കുടുംബത്തിനും അദ്ദേഹം എന്നും അത്താണിയും തണലുമായിരുന്നുവെന്ന് യോഗം ആദരവോടെ സ്മരിച്ചു. ജിദ്ദയിലെ പ്രാസ്ഥാനിക പ്രവർത്തകരും സുഹൃത്തുക്കളും അനുസ്മരണ സംഗമത്തിൽ സംബന്ധിച്ചു. മുജീബ് റഹ്‌മാൻ എ.ആർ.നഗർ, സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ ബഷീർ പറവൂർ, അബു മിസ്ബാഹ് ഐക്കരപ്പടി എന്നിവർ സംഗമത്തിൽ സംസാരിച്ചു. യാസർ അറഫാത്ത് എ ആർ നഗർ സ്വാഗതം പറഞ്ഞു.

Related Articles

- Advertisement -spot_img

Latest Articles