കൊണ്ടോട്ടി സെൻ്റർ ഓണാഘോഷം സംഘടിപ്പിച്ചു.

ജിദ്ദ: ജിദ്ദയിലെ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ കൊണ്ടോട്ടി സെൻ്റർ ജിദ്ദ ഈ വർഷത്തെ ഓണാഘോഷം വിപുലമായി സംഘടിപ്പിച്ചു.വിഭവ സമൃദ്ധമായ ഓണസദ്യ, ഓണക്കളികൾ, ഓണപ്പാട്ട് എന്നിവ പരിപാടികൾക്ക് മാറ്റ് കൂട്ടി.ഓണാഘോഷങ്ങൾ സലീം മധുവായിയുടെ അധ്യക്ഷതയിൽ കബീർ കൊണ്ടോട്ടി ഉൽഘാടനം ചെയ്തു. ഹസ്സൻ കൊണ്ടോട്ടി, കെ.കെ മുഹമ്മദ്, ജാഫറലി പാലേക്കോട്, ജംഷി ബാവ കാരി എന്നിവർ ആശംസകൾ നേർന്നു.

നൂഹ് ബീമാപള്ളി, അഷ്‌റഫ് വലിയോറ എന്നിവർ ഗാനങ്ങൾ ആലപിച്ചു. ജംഷി കടവണ്ടി, അഷ്റഫ് കൊട്ടേൽസ്, ഇർഷാദ് കളത്തിങ്ങൽ, റഫീഖ് മധുവായി, ജാബിർ മധുവായി, ഹിദായത്ത് കൊണ്ടോട്ടി എന്നിവർ വിവിധ കല, കായിക പരിപാടികൾക്ക് നേതൃത്വം നൽകി.റഹ്‌മത്ത് അലി എരഞ്ഞിക്കൽ സ്വാഗതവും, കബീർ നീറാട് നന്ദിയും പറഞ്ഞു. നൗഷാദ് ആലങ്ങാടൻ, ബഷീർ കൊമ്മേരി, നംഷീർ കൊണ്ടോട്ടി, കബീർ തുറക്കൽ, എ.ടി നസ്റു, എ.ടി നാണി എന്നിവർ നേതൃത്വം നൽകി.

Related Articles

- Advertisement -spot_img

Latest Articles