വാടക വീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് : മുക്കം മാമ്പറ്റയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കര്‍ണാടക ചിക്കമംഗളൂരു സ്വദേശിനി ഐഷാ സുനിതയാണ് മരണപ്പെട്ടത്. മാമ്പറ്റയിലെ വാടക വീട്ടിൽ മലപ്പുറം അരീക്കോട് സ്വദേശി സത്താറിനൊപ്പമാണ് യുവതി താമസിച്ചിരുന്നത്. വെള്ളിയാഴ്ച രാവിലെ സത്താർ ജോലികഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് ഐഷയെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടത്. തുടര്‍ന്ന് ഇയാള്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. മുക്കം പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

Related Articles

- Advertisement -spot_img

Latest Articles