ലോകത്തിലെ മികച്ച 20 കാർ വിപണികളിൽ സൗദിയും

റിയാദ്: ആ​ഗോള തലത്തിലെ മികച്ച 20 കാർ വിപണികളിൽ ഒന്നായി സൗദിയും. 2022-2023 കാലയളവിൽ സൗദിയിലേക്ക് 160,000 കാറുകൾ ഇറക്കുമതി ചെയ്തതായി സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി (സാറ്റ്ക) അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിലെ മൊത്തം കാർ വിൽപ്പനയുടെ പകുതിയിലധികവും സൗദി വിപണിയിലാണ്.
2023ൽ മാത്രം 93,199 കാറുകളും 2022ൽ 66,870 കാറുകളുമാണ് ഇറക്കുമതി ചെയ്തത്. ജപ്പാൻ, ഇന്ത്യ, റിപ്പബ്ലിക് ഓഫ് കൊറിയ, യുണൈറ്റഡ് സ്റ്റേറ്റ്സ്, തായ്‌ലൻഡ് എന്നിവയാണ് സൗദിയിലേക്ക് കാറുകൾ കയറ്റുമതി ചെയ്യുന്ന മുൻനിര രാജ്യങ്ങൾ.
വാഹന സുരക്ഷയുടെ കാര്യത്തിൽ, സൗദി സ്റ്റാൻഡേർഡ്സ്, മെട്രോളജി ആൻഡ് ക്വാളിറ്റി ഓർഗനൈസേഷൻ (SASO) 2023-ൽ 60,473 വാഹനങ്ങൾ പരിശോധിച്ചതായി റിപ്പോർട്ട് ചെയ്തു. കൂടാതെ, ടയർ ഉൽപ്പന്നങ്ങൾക്കായി 18,150 ഊർജ്ജ കാര്യക്ഷമത സർട്ടിഫിക്കറ്റുകളും നൽകിയിട്ടുണ്ട്.
സൗദി വിപണിയിൽ ടയർ ഗുണനിലവാരത്തിനും സുരക്ഷയ്ക്കുമായി കർശനമായ മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നതിൽ സംഘടനയുടെ അചഞ്ചലമായ പ്രതിജ്ഞാബദ്ധത സാസോ വക്താവ് എൻജിനീയർ. വായ്ൽ അൽ-ദിയാബ് ഊന്നിപ്പറഞ്ഞു.

Related Articles

- Advertisement -spot_img

Latest Articles