യുവതിയെ പീഡിപ്പിച്ചു ദൃശ്യങ്ങൾ പകർത്തി; ബസ് ജീവനക്കാരൻ അറസ്റ്റിൽ

കോഴിക്കോട്: യുവതിയെ പ്രണയം നടിച്ച്‌ പീഡിപ്പിച്ചു നഗ്‌ന ദൃശ്യങ്ങൾ പകർത്തിയ ബസ് ജീവനക്കാരനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. കോഴിക്കോട് അരക്കിണർ സ്വദേശിയാണ് അറസ്റ്റിലായത്.

കോഴിക്കോട് മെഡിക്കൽ കോളേജിനടുത്ത ലോഡ്‌ജിൽ വെച്ചാണ് യുവതിയെ പീഡിപ്പിച്ചത്. മലപ്പുറം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്.

മെഡിക്കൽ കോളേജ് പൊലീസാണ് ബസ് ജീവനക്കാരനെ അറസ്‌റ്റ് ചെയ്‌തത്‌. ഇയാൾക്കെതിരെ നേരത്തെയും സമാനമായ പരാതികൾ ഉണ്ടായിട്ടുണ്ട്.

Related Articles

- Advertisement -spot_img

Latest Articles