സിബിഎസ്ഇ; സപ്ലിമെന്ററി പരീക്ഷകള്‍ ജൂലൈ 15 മുതല്‍

ന്യൂഡല്‍ഹി: പത്ത് പ്ലസ് ടു ക്ലാസുകളിലേക്കുള്ള സപ്ലിമെന്ററി പരീക്ഷകള്‍ ജൂലൈ 15 മുതല്‍ നടത്തുമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സിബിഎസ്ഇ) അറിയിച്ചു. പന്ത്രണ്ടാം ക്ലാസില്‍ ഒരു വിഷയത്തിലും പത്താം ക്ലാസില്‍ രണ്ട് വിഷയത്തിലും ഇംപ്രൂവ്‌മെന്റ് പരീക്ഷ എഴുതാം. പത്താം ക്ലാസില്‍ 32 ലക്ഷം വിദ്യാര്‍ഥികളും പ്ലസ് ടു ക്ലാസില്‍ 22 ലക്ഷം വിദ്യാര്‍ഥികളും സപ്ലിമെന്ററി പരീക്ഷ എഴുതും. പന്ത്രണ്ടാം ക്ലാസില്‍ ഒരു വിഷയത്തിലും പത്താം ക്ലാസില്‍ രണ്ട് വിഷയത്തിലും ഇംപ്രൂവ്‌മെന്റ് പരീക്ഷ എഴുതാം.ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ച് കമ്പാര്‍ട്ട്‌മെന്റ് പരീക്ഷയുടെ പേര് സപ്ലിമെന്ററി എന്നാക്കിയിരുന്നു. സിബിഎസ്ഇ പത്താംക്ലാസ്, പ്ലസ് ടു ക്ലാസ് പരീക്ഷാ ഫലം ഇന്നാണ് പ്രഖ്യാപിച്ചത്.

Related Articles

- Advertisement -spot_img

Latest Articles