തിരുവനന്തപുരം: എക്സൈസ് കമ്മീഷണർ എം ആർ അജിത് കുമാറിനെ വെബ്‌കോ ചെയർമാനാക്കി. ഹർഷിത അട്ടല്ലൂരിനയിരുന്നു ബെവ്‌കോ ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടറുടെ ചുമതല നിർവഹിച്ചിരുന്നത്.
പുതിയ ഉത്തരവ് പ്രകാരം അജിത്കുമാറിനെ ചെയർമാനായി നിയമിച്ചിരിക്കുകയാണ്. ഹർഷിത അട്ടല്ലൂരി എംഡിയായി തുടരും.
2021 വരെ എക്സൈസ് കമ്മീഷണർ തന്നെയായിരുന്നു ബവ്കോ ചെയർമാൻ. പിന്നീട് യോഗേഷ് ഗുപ്‌ത ബവ്കോ തലപ്പത്ത് എത്തിയപ്പോൾ അദ്ദേഹത്തിന്റെ സീനിയോറിറ്റി പരിഗണിച്ച് സിഎംഡിയായാണ് നിയമിച്ചത്. പിന്നീട് വന്നവരും സിഎംഡിയായായാണ് ചുമതല നിർവഹിച്ചിരുന്നത്.



