മലപ്പുറം: സ്‌കൂൾ ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. എടപ്പാൾ കണ്ടനകത്ത് കടയിൽ നിൽക്കുകയായിരുന്ന വിജയനാണ് മരിച്ചത്.
ദാറുൽ ഹുദാ സ്‌കൂളിന്റെ ബസാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ പത്ത് വിദ്യാർത്ഥികൾക്കും പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്ന് ആശുപത്രി അതികൃതർ അറിയിച്ചു. അപകടം നടന്ന ഉടൻ എല്ലാവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും വിജയൻറെ ജീവൻ രക്ഷിക്കാനായില്ല.
പോലീസും ഫയർ ഫോയ്‌സും സ്ഥലത്തെത്തി മേൽ നടപടികൽ സ്വീകരിച്ചു. വിജയൻറെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും



