23.4 C
Saudi Arabia
Sunday, March 22, 2026
spot_img

നെതന്യാഹു കാനഡയിലെത്തിയാൽ അറസ്‌റ്റ് ചെയ്യും; മാർക്ക് കാർണി

ഒട്ടാവ: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കാനഡയിൽ എത്തിയാൽ അറസ്‌റ്റ് ചെയ്യുമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി.

ബ്ലൂംബെർഗിൻറെ “ദി മിഷാൽ ഹുസൈൻ ഷോ”യിൽ മിഷാൽ ഹുസൈനുമായുള്ള അഭിമുഖത്തിനിടയിലാണ് കാർണി ഇത് പറഞ്ഞത്. ബെഞ്ചമിൻ നെതന്യാഹുവിനെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രഖ്യാപിച്ച അറസ്‌റ്റ് നടപ്പാക്കുമോ എന്ന ചോദ്യത്തിനാണ് മാർക്ക് കാർണിയുടെ മറുപടി.

ഗാസ സംഘർഷം, മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കേസുകളിൽ നെതന്യാഹുവിനെ തടങ്കലിൽ വെക്കാനുള്ള മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പ്രതിജ്ഞ പാലിക്കുമോ എന്ന ചോദ്യത്തിന് അതെ എന്ന ഉത്തരവും കാർണി നൽകി.

ഐസിസി അംഗരാജ്യമെന്നനിലക്ക് കോടതി തീരുമാനങ്ങളോട് നിയമപരമായി സഹകരിക്കാൻ കാനഡക്ക് ബാധ്യതയുണ്ടെന്നും കാർണി പറഞ്ഞു. കഴിഞ്ഞ നവംബറിലാണ് നെതന്യാഹുവിനും ഇസ്രായേൽ മുൻ പ്രതിരോധമന്ത്രി യോയാവ് ഗാലാന്റിനുമെതിരെ രാജ്യാന്തര ക്രിമിനൽ കോടതി അറസ്റ്റ് വാറൻറ് പ്രഖ്യാപിച്ചത്

 

Related Articles

- Advertisement -spot_img

Latest Articles