യു.എ.ഇ പ്രവാസികൾക്ക് പുതിയ പാസ്‌പോർട്ട് പോർട്ടൽ; ഇ-പാസ്‌പോർട്ടിനും അപേക്ഷിക്കാം

അബുദാബി: യു.എ.ഇ-യിലെ ഇന്ത്യൻ പ്രവാസികളുടെ പാസ്‌പോർട്ട് സേവനങ്ങൾക്കായി പുതിയ ഓൺലൈൻ പോർട്ടൽ പ്രഖ്യാപിച്ചു. ഇന്ത്യൻ എംബസിയും ദുബൈ കോൺസുലേറ്റും ചേർന്നാണ് ‘പാസ്‌പോർട്ട് സേവാ പ്രോഗ്രാം (GPSP 2.0)’-ൻ്റെ ഭാഗമായി പോർട്ടൽ ആരംഭിച്ചത്. ഈ പുതിയ പോർട്ടൽ ഒക്ടോബർ 28 മുതൽ പ്രാബല്യത്തിൽ വരും. പ്രവാസികൾക്ക് പോർട്ടൽ വഴി ചിപ്പ് ഉൾപ്പെടുത്തിയ ഇ-പാസ്‌പോർട്ടുകൾക്ക് അപേക്ഷിക്കാം. ലിങ്ക് : https://mportal.passportindia.gov.in/gpsp/AuthNavigation/Login

ലോകമെമ്പാടുമുള്ള എമിഗ്രേഷൻ ക്ലിയറൻസുകൾ വേഗത്തിലാക്കാൻ സഹായിക്കുന്നതാണ് ഡിജിറ്റൽ വിവരങ്ങൾ ഉൾക്കൊള്ളുന്ന ഈ ഇ-പാസ്‌പോർട്ടുകൾ. അപേക്ഷകർക്ക് പുതിയ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്‌ത്‌ അപേക്ഷകൾ സമർപ്പിച്ച ശേഷം, ഔട്ട്‌സോഴ്‌സ് സേവന ദാതാക്കളായ BLS ഇൻ്റർനാഷണലിൻ്റെ കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിനായി അപ്പോയിൻ്റ്‌മെൻ്റ് ബുക്ക് ചെയ്യാം.
അപ്പോയിന്റ്മെന്റ് ലിങ്ക്: https://indiavisa.blsinternational.com/uae/appointment/bls_appmnt/login

പുതിയ സംവിധാനം വഴി, അപേക്ഷകർക്ക് ICAO മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള ഫോട്ടോകളും മറ്റ് രേഖകളും നേരിട്ട് പോർട്ടലിൽ അപ്‌ലോഡ് ചെയ്യാനാകും. ഇത് BLS കേന്ദ്രങ്ങളിലെ കാത്തിരിപ്പ് സമയം കുറയ്ക്കാനും അപേക്ഷകളിലെ ചെറിയ തിരുത്തലുകൾ എളുപ്പത്തിലും അധിക ചാർജില്ലാതെയും വരുത്താനും സഹായിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

Related Articles

- Advertisement -spot_img

Latest Articles