സൗദിയിൽ ‘ഹുറൂബ്’ നീക്കാനുള്ള സമയപരിധി ആറുമാസം കൂടി നീട്ടി

ജിദ്ദ: സൗദി അറേബ്യയിൽ ഗാർഹിക തൊഴിലാളി വിസയിലുള്ളവരുടെ (ഹൗസ് ഡ്രൈവർമാർ അടക്കം) ‘ഹുറൂബ്’ (ഒളിച്ചോടിയതായി രേഖപ്പെടുത്തിയത്) നീക്കം ചെയ്യാനുള്ള സമയപരിധി ആറു മാസത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചു. സൗദി മാനവശേഷി സാമൂഹിക വികസന മന്ത്രാലയമാണ് ഈ പ്രഖ്യാപനം നടത്തിയത്.

ഹുറൂബ് നീക്കാനുള്ള നടപടികൾ പൂർത്തിയാക്കാനുള്ള സമയം ഇന്ന് അവസാനിക്കാ നിരിക്കെയാണ് ആറു മാസത്തേക്ക് കൂടി അവസരം നീട്ടിയത്. 2025 മെയ് 11-ന് മുമ്പ് ഹുറൂബായവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

ഹുറൂബ് നീക്കുന്നതിനായി പുതിയ സ്പോൺസർ ‘മുസാനദ്’ (Musaned) പ്ലാറ്റ്‌ഫോം വഴി തൊഴിലാളിയെ സ്വീകരിക്കുന്നതിനുള്ള അപേക്ഷ മന്ത്രാലയത്തിലേക്ക് അയക്കണം. തുടർന്ന് തൊഴിലാളി സ്വന്തം ‘മുസാനദ്’ അക്കൗണ്ടിൽ കയറി അപ്രൂവൽ നൽകുന്നതോടെ പുതിയ സ്പോൺസർക്ക് ‘അബ്ഷിർ’ വഴി ബാക്കി നടപടികൾ പൂർത്തിയാക്കാവുന്നതാണ്.

Related Articles

- Advertisement -spot_img

Latest Articles