‘വിസ ബൈ പ്രൊഫൈൽ’; സൗദിയിൽ നിമിഷങ്ങൾക്കകം വിനോദസഞ്ചാര വിസ

റിയാദ്: ടൂറിസം മേഖലക്ക് ഉത്തേജനം നൽകാൻ ‘വിസ ബൈ പ്രൊഫൈൽ’ എന്ന പേരിൽ പുതിയതും നൂതനവുമായ ഒരു പദ്ധതി പ്രഖ്യാപിച്ച് സൗദി അറേബ്യ. യോഗ്യതയുള്ള വിസ കാർഡ് ഉടമകൾക്ക് അവരുടെ കാർഡ്, പാസ്‌പോർട്ട് വിശദാംശങ്ങൾ ഉപയോഗിച്ച് മിനിറ്റുകൾക്കുള്ളിൽ ഇലക്ട്രോണിക് ടൂറിസ്റ്റ് വിസ നേടാനാകും.

അതിവേഗതയിൽ ടൂറിസ്‌റ്റ് അനുവദിക്കുന്ന ലോകത്തിലെ ആദ്യത്തെ സംരംഭമാണിത്. സൗദി ടൂറിസം മന്ത്രി അഹ്മദ് അൽ ഖാതിബ് ആണ് പദ്ധതി പ്രഖ്യാപിച്ചത്. ആഭ്യന്തര മന്ത്രാലയം, ആഗോള ധനകാര്യ സേവന കമ്പനിയായ വിസ, സൗദി ടൂറിസം അതോറിറ്റി, വിദേശകാര്യ മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെയാണ് ഈ സംരംഭം വികസിപ്പിച്ചത്.

സാങ്കേതികവിദ്യ ഉപയോഗിച്ച് വേഗത്തിലും ലളിതവും സുരക്ഷിതവുമായി യാത്ര ചെയ്യാനുള്ള പദ്ധതിയാണിന്ത്. 2024-ൽ അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ വരവിൽ ജി20 രാജ്യങ്ങളിൽ സൗദി അറേബ്യ ഒന്നാം സ്ഥാനത്തെത്തിയിരുന്നു.

 

Related Articles

- Advertisement -spot_img

Latest Articles