ഹഫർ അൽ ബാത്തിൻ: ഒഐസിസി ഹഫർ അൽ ബാത്തിന്റെ അഞ്ചാം വാർഷികവും ക്രിസ്മസ്-ന്യൂ ഇയർ ആഘോഷവും ജനുവരി 1-ന് സനയ്യയിലെ ഇസ്‌ത്രാഹയിൽ വിപുലമായി സംഘടിപ്പിച്ചു. വിവിധ കലാപരിപാടികൾക്കും കൂട്ടായ്മകൾക്കും ഒരടിസ്ഥാനമായിരുന്നതിനൊപ്പം, കഴിഞ്ഞ അഞ്ച് വർഷത്തെ സംഘടനാ പ്രവർത്തനങ്ങളും ഈവേളയിൽ അവലോകനം ചെയ്തു.
ഒഐസിസി ഹഫർ അൽ ബാത്തിൻ പ്രസിഡന്റായ വിബിൻ മറ്റത്ത് അധ്യക്ഷത വഹിച്ചു. ഒഐസിസി ഈസ്റ്റേൺ പ്രോവിൻസ് സെക്രട്ടറി സലീം കീരിക്കാട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സൈഫുദ്ധീൻ പള്ളിമുക്ക് സ്വാഗതവും ട്രഷറർ റാഫി പരുതൂർ നന്ദി പറഞ്ഞു.
ഇക്ബാൽ ആലപ്പുഴ, അനൂപ് പ്രഭാകരൻ, ജോബി ആന്റണി, നിസാം കരുനാഗപ്പള്ളി എന്നിവർ ചടങ്ങിൽ സംസാരിച്ചു.
സംഘടന ഹഫർ അൽ ബാത്തിനിൽ നടത്തിയ അഞ്ച് വർഷത്തെ ഇടപെടലുകളും സാമൂഹിക പ്രവർത്തനങ്ങളും വിശകലനം ചെയ്‌തു. ചടങ്ങിൽ ഒ.ഐ.സി.സി യുടെ പുതുവർഷ കലണ്ടർ പ്രകാശനം ‘ഹഫർ അൽ ബാത്തിൻ സ്നേഹതീരം’ കൂട്ടായ്മയിലെ കലാകാരന്മാർ അവതരിപ്പിച്ച സംഗീത പരിപാടികൾ വേദിയെ പ്രകാശമാക്കിയിരുന്നു.
ജിതേഷ് തെരുവത്ത്, ഷബ്‌നാസ് കണ്ണൂർ, ജോമോൻ ജോസഫ്, സമദ് കരുനാഗപ്പള്ളി, രതീഷ് ചിറക്കൽ, ഷാനവാസ് മാഹീൻ, സലാഹുദ്ധീൻ പാറശാല, സുനിൽ കുമാർ വി. ബി, അബ്ദുൽ ഗഫൂർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. സാമൂഹിക ഐക്യവും സാംസ്‌കാരിക സൗഹൃദവും നിറച്ച പരിപാടി അംഗങ്ങളുടെ മനസ്സിൽ ഓർമ്മപുതുക്കലായി.



