17.9 C
Saudi Arabia
Tuesday, February 24, 2026
spot_img

ഖത്തർ യൂണിവേഴ്സിറ്റി സൗജന്യ സ്കോളർഷിപ്പ് 2026; അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് സുവർണ്ണാവസരം

ദോഹ: ലോകപ്രശസ്തമായ ഖത്തർ യൂണിവേഴ്സിറ്റി 2026 അധ്യയന വർഷത്തേക്കുള്ള അന്താരാഷ്ട്ര സ്കോളർഷിപ്പുകൾ പ്രഖ്യാപിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മിടുക്കരായ വിദ്യാർത്ഥികൾക്ക് ബിരുദ, ബിരുദാനന്തര (Master’s, PhD) കോഴ്സുകളിൽ പൂർണ്ണമായും സൗജന്യമായി പഠിക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ട്യൂഷൻ ഫീസ് ഇളവ്, താമസ സൗകര്യം, പ്രതിമാസ സ്റ്റൈപ്പൻഡ്, വിമാന ടിക്കറ്റ്, വാർഷിക ഹെൽത്ത് ഇൻഷുറൻസ് തുടങ്ങിയ ആനുകൂല്യങ്ങൾ പൂർണ്ണമായും സൗജന്യമായിരിക്കും. ഗൾഫ് മേഖലയിലെ ഏറ്റവും മികച്ച ഗവേഷണ സർവകലാശാലകളിൽ ഒന്നായ ഖത്തർ യൂണിവേഴ്സിറ്റിയിൽ ആർട്സ്, സയൻസ്, ബിസിനസ്, എഞ്ചിനീയറിംഗ്, മെഡിസിൻ തുടങ്ങി വൈവിധ്യമാർന്ന വിഷയങ്ങളിൽ ഉപരിപഠനം നടത്താം.

അന്താരാഷ്ട്ര വിദ്യാർഥികൾക്കുള്ള ബിരുദാനന്തര ബിരുദ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 2026 ഫെബ്രുവരി 25 ആണ്. മികച്ച അക്കാദമിക് നിലവാരമുള്ളവർക്കും പ്രവേശന പരീക്ഷകളിൽ ഉന്നത വിജയം നേടുന്നവർക്കുമാണ് മുൻഗണന ലഭിക്കുക. താൽപ്പര്യമുള്ളവർക്ക് ഖത്തർ യൂണിവേഴ്സിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. ഖത്തറിന്റെ ദേശീയ കാഴ്ചപ്പാടായ ‘വിഷൻ 2030’ ന്റെ ഭാഗമായി ലോകമെമ്പാടുമുള്ള പ്രതിഭകളെ ആകർഷിക്കുന്നതിനും വിദ്യാഭ്യാസ പുരോഗതിക്കും വേണ്ടിയാണ് ഈ സമഗ്ര സ്കോളർഷിപ്പ് പദ്ധതി നടപ്പിലാക്കുന്നത്. ഉന്നത പഠനം ലക്ഷ്യമിടുന്ന മലയാളി വിദ്യാർഥികൾക്കും ഈ സുവർണ്ണാവസരം പ്രയോജനപ്പെടുത്താവുന്നതാണ്

 

Related Articles

- Advertisement -spot_img

Latest Articles