ഗൾഫ് യാത്രക്കാർക്ക് ആശ്വാസം; അധിക ലഗേജിന് നാമമാത്ര നിരക്കുമായി എയർ ഇന്ത്യ എക്സ്പ്രസ്

ദുബൈ : ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് സന്തോഷവാർത്തയുമായി എയർ ഇന്ത്യ എക്സ്പ്രസ്. യു.എ.ഇ, സൗദി അറേബ്യ, ഒമാൻ, ഖത്തർ, കുവൈത്ത്, ബഹ്‌റൈൻ എന്നീ രാജ്യങ്ങളിൽ നിന്ന് നാട്ടിലേക്ക് പോകുന്നവർക്ക് കുറഞ്ഞ നിരക്കിൽ അധിക ലഗേജ് കൊണ്ടുപോകാനുള്ള പ്രത്യേക ഓഫറാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ഓഫർ പ്രകാരം 5 കിലോ അല്ലെങ്കിൽ 10 കിലോ അധിക ലഗേജ് വെറും 2 ദിർഹം (മറ്റ് രാജ്യങ്ങളിൽ ഇതിന് തുല്യമായ തുക) നൽകി യാത്രക്കാർക്ക് മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.

ജനുവരി 31-നുള്ളിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ഇന്ന് മുതൽ മാർച്ച് 10 വരെയുള്ള യാത്രകൾക്ക് ഈ ഓഫർ ഉപയോഗപ്പെടുത്താം. എയർലൈനിന്റെ ഔദ്യോഗിക വെബ്‌സൈറ്റ്, മൊബൈൽ ആപ്പ് അല്ലെങ്കിൽ മറ്റ് ബുക്കിംഗ് ചാനലുകൾ വഴി ടിക്കറ്റ് എടുക്കുമ്പോൾ തന്നെ അധിക ലഗേജ് സൗകര്യവും തിരഞ്ഞെടുക്കണം. സാധാരണയായി വിമാനത്താവളങ്ങളിൽ വെച്ച് അധിക ലഗേജിന് വലിയ തുക നൽകേണ്ടി വരുന്ന പ്രവാസികൾക്ക് ഈ ഓഫർ വലിയ സാമ്പത്തിക ലാഭം നൽകും. പ്രത്യേകിച്ച് അവധിക്കാലത്ത് നാട്ടിലേക്ക് മടങ്ങുന്നവർക്ക് ഇത് ഏറെ പ്രയോജനകരമാണ്.

Related Articles

- Advertisement -spot_img

Latest Articles