കരിപ്പൂർ എയർപോർട്ട് റോഡിൽ വൻ തീപിടുത്തം; നാല് ബസുകൾ കത്തിനശിച്ചു

മലപ്പുറം: കരിപ്പൂർ വിമാനത്താവള റോഡിലുണ്ടായ വലിയ തീപിടുത്തത്തിൽ നാല് ബസുകൾ പൂർണ്ണമായും കത്തിനശിച്ചു. വിമാനത്താവളത്തിന് സമീപത്തെ ഒഴിഞ്ഞ പറമ്പിൽ നിർത്തിയിട്ടിരുന്ന ബസുകൾക്കാണ് വെള്ളിയാഴ്ച വൈകുന്നേരത്തോടെ തീപിടിച്ചത്. നിലവിൽ സർവീസ് നടത്താത്ത ബസുകളാണ് അപകടത്തിൽപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. ബസുകൾ അടുത്തടുത്തായി പാർക്ക് ചെയ്തിരുന്നതിനാൽ തീ വേഗത്തിൽ പടരുകയായിരുന്നു.

സംഭവത്തിൽ ആളപായമോ ആർക്കെങ്കിലും പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല. കരിപ്പൂർ വിമാനത്താവളത്തിലെ അഗ്നിശമന സേനയും കോഴിക്കോട് നഗരത്തിൽ നിന്നുള്ള ഫയർ ഫോഴ്സ് യൂണിറ്റുകളും സംയുക്തമായി നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

- Advertisement -spot_img

Latest Articles