30.3 C
Saudi Arabia
Monday, March 30, 2026
spot_img

“മോദി ഇനിയെങ്കിലും ഈ ആശങ്കകൾ കേൾക്കുമോ?”; പണിമുടക്കുന്ന തൊഴിലാളികൾക്ക് പിന്തുണയുമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന 24 മണിക്കൂർ പണിമുടക്കിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തൊഴിലാളികളുടെയും കർഷകരുടെയും പോരാട്ടത്തിനൊപ്പം താൻ ഉറച്ചുനിൽക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. നാല് ലേബർ കോഡുകൾ തങ്ങളുടെ അവകാശങ്ങളെ ഇല്ലാതാക്കുമോ എന്ന് തൊഴിലാളികൾ ഭയപ്പെടുമ്പോൾ, പുതിയ വ്യാപാര കരാറുകൾ തങ്ങളുടെ ജീവിതത്തിന് മേൽ കരിനിഴൽ വീഴ്ത്തുമോ എന്ന ആശങ്കയിലാണ് കർഷകരെന്നും രാഹുൽ പറഞ്ഞു.

ഗ്രാമീണ മേഖലയുടെ ഏക ആശ്രയമായ തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കപ്പെടുമോ എന്ന പേടിയിലാണ് സാധാരണക്കാരെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “ഈ ജനതയുടെ ന്യായമായ ആശങ്കകൾക്ക് മറുപടി നൽകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറാകുമോ?” എന്ന് അദ്ദേഹം ചോദിച്ചു. തൊഴിലാളികളുടെയും കർഷകരുടെയും അവകാശങ്ങൾ സംരക്ഷിക്കാനുള്ള ഈ സമരത്തിൽ താൻ അവർക്കൊപ്പം തന്നെയുണ്ടെന്നും രാഹുൽ ഗാന്ധി സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. കേന്ദ്ര സർക്കാരിന്റെ കോർപ്പറേറ്റ് അനുകൂല നയങ്ങൾ സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 

 

Related Articles

- Advertisement -spot_img

Latest Articles