19.1 C
Saudi Arabia
Tuesday, March 10, 2026
spot_img

മാനവ ഐക്യ സന്ദേശവുമായി ജിദ്ദ ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ മെഗാ ഇഫ്താർ സംഗമം

ജിദ്ദ: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഖാലിദ് ബിൻ വലീദ് ഡോൾഫിൻ പാർക്കിൽ സംഘടിപ്പിച്ച “മെഗാ ഇഫ്താർ 2026” ശ്രദ്ധേയമായി. രണ്ടായിരത്തോളം ആളുകൾ പങ്കെടുത്ത പരിപാടിയിൽ ജാതി-മത-രാഷ്ട്രീയ ഭേദമന്യേ ജിദ്ദയിലെ വിവിധ മേഖലകളിലെ വ്യക്തിത്വങ്ങൾ സന്നിഹിതരായിരുന്നു. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, മാധ്യമ, ബിസിനസ് രംഗങ്ങളിലെ പ്രമുഖരോടൊപ്പം നൂറുകണക്കിന് സാധാരണക്കാരും പങ്കെടുത്ത ഇഫ്താർ സംഗമം മാനവ ഐക്യത്തിന്റെയും മതേതരത്വത്തിന്റെയും മഹത്തായ സന്ദേശം വിളിച്ചോതുന്നതായി മാറി.

ആഗോളതലത്തിൽ തന്നെ ഒ.ഐ.സി.സിയുടെ ഏറ്റവും സജീവ ഘടകങ്ങളിലൊന്നായ ജിദ്ദ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നൂറുകണക്കിന് പ്രവർത്തകർ ഏറെ നേരത്തെ തന്നെ ഡോൾഫിൻ പാർക്കിൽ എത്തി ഒരുക്കങ്ങൾ പൂർത്തിയാക്കി. ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡണ്ട് ഇൻചാർജ് അസീസ് ലാക്കലിന്റെ അധ്യക്ഷതയിലായിരുന്നു പരിപാടി. ഇഫ്താർ സ്വാഗതസംഘം ചെയർമാൻ ഇ.പി. മുഹമ്മദലി, ജനറൽ കൺവീനർ യു.എം. ഹുസൈൻ മലപ്പുറം എന്നിവരുടെ നേതൃത്വത്തിലാണ് മെഗാ ഇഫ്താറിനുള്ള സംവിധാനങ്ങൾ ഒരുക്കിയത്.

ഒ.ഐ.സി.സി ഗ്ലോബൽ, നാഷണൽ, റീജിയണൽ, ജില്ലാ, പഞ്ചായത്ത് കമ്മിറ്റികളിലെ നേതാക്കളും പ്രവർത്തകരും പരിപാടിക്ക് നേതൃത്വം നൽകി. വിവിധ സംഘടനകളുടെ പ്രതിനിധികൾ ആശംസകൾ നേർന്നു. ഏലംകുളം യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നവാസ് ഏലംകുളത്തിന് സ്വീകരണം നൽകി. പുതുതായി സംഘടനയിൽ ചേർന്ന അംഗങ്ങളെ സ്ഥാപക നേതാവ് അബ്ബാസ് ചെമ്പൻ, കെ.സി. അബ്ദുറഹിമാൻ, അസീസ് ലാക്കൽ എന്നിവർ ഷാൾ അണിയിച്ച് സ്വീകരിച്ചു.

ജിദ്ദയിലെ സീനിയർ മാധ്യമപ്രവർത്തകരായ മുസാഫിർ, ഹസ്സൻ ചെറൂപ്പ, വി.പി. മുസ്തഫ, ഇസ്മായിൽ മുണ്ടുപറമ്പ് (കെ.എം.സി.സി), കിസ്മത്ത് മമ്പാട് (നവോദയ) ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി അംഗങ്ങളായ സി.എം. അഹമ്മദ്, മുസ്തഫ പെരുവള്ളൂർ, സൈഫു വാഴയിൽ, റിയാസ് വഴിക്കടവ്, സി. മുഹമ്മദ്‌ മൂത്തേടം, ഒ.ഐ.സി.സി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡണ്ട് ഷാനിയാസ് കുന്നിക്കോട് , ജനറൽ സെക്രട്ടറി അഷ്റഫ് അഞ്ചാലൻ, സെക്രട്ടറി അനിൽകുമാർ പത്തനംതിട്ട, ട്രഷറർ യാസർ നായിഫ് പെരുവള്ളൂർ, റീജിയണൽ കമ്മിറ്റി ജനറൽ സെക്രട്ടറി മുജീബ് തൃത്താല, റീജിയണൽ കമ്മറ്റി മുൻ പ്രസിഡണ്ട് കെ.ടി.എ മുനീർ, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഷമീർ നദവി, പത്തനംതിട്ട ജില്ലാ പ്രസിഡണ്ട് അയ്യൂബ് ഖാൻ പന്തളം, തൃശ്ശൂർ ജില്ലാ പ്രസിഡണ്ട് അഷറഫ് വടക്കേക്കാട്, പാലക്കാട് ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറി ഷാജി ചെമ്മല, കോഴിക്കോട് ജില്ലാ പ്രസിഡന്റ്, നാസർ കോഴിത്തൊടി, കണ്ണൂർ ജില്ലാ കമ്മിറ്റി പ്രസിഡന്റ് റഫീക്ക് മൂസ,ജനറൽ സെക്രട്ടറി അനിൽകുമാർ ചക്കരക്കല്ല്, കെഎംസിസി നാഷണൽ കമ്മറ്റി ജനറൽ സെക്രട്ടറി നാസർ വെളിയംകോട്, താഹിർ ആമയൂർ, സലീന മുസാഫിർ, ശ്രീത അനിൽകുമാർ (കലാരത്ന ഡാൻസ്‌ ജിദ്ദ ), ഗായിക ആശാ ഷിജു, കുബ്ര കദീജ (മലബാർ അടുക്കള ) എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
ജനറൽ സെക്രട്ടറി ഇസ്മയിൽ കൂരിപ്പൊയിൽ സ്വാഗതവും ട്രഷറർ ഫൈസൽ മക്കരപ്പറമ്പ് നന്ദിയും പറഞ്ഞു.

സമീർ പാണ്ടിക്കാട് , സി.പി മുജീബ് കാളികാവ്, ഉസ്മാൻ കുണ്ടുകാവിൽ, അലി ബാപ്പു, കമാൽ കളപ്പാടൻ, സാജു റിയാസ് ,റഷീദ് ഷംസാൻ, സി.ടി.പി ഇസ്മായിൽ,ഗഫൂർ വണ്ടൂർ, സിദ്ദിഖ് പുല്ലങ്കോട് ,സന്തോഷ് , ഗിരീഷ്, ഉസ്മാൻ മേലാറ്റൂർ , ഷംസു മേലാറ്റൂർ , റിയാസ് ചോക്കാട് , ഷബീർ കല്ലായി ,അനസ് നിലമ്പൂർ , ഷംസു ഹാജി,അനീസ് തട്ടിയെക്കൽ , ജലീൽ മാടമ്പ്ര ,നൗഷാദ് ബഡ്ജറ്റ്,അനസ് തുവൂർ , സകീർ വെട്ടത്തൂര്, ഷൗക്കത് പുഴക്കാട്ടിരി, പറമ്പിൽ ബാബു, നിസ്നു ഹുസൈൻ, ജാഫർ സി.പി. എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.

 

 

Related Articles

- Advertisement -spot_img

Latest Articles