20.1 C
Saudi Arabia
Friday, March 13, 2026
spot_img

ആയുധങ്ങൾ വെടിയുക, സമാധാനം പുൽകുക: യുണിസെഫിന്റെ ഗാനവിഡിയോ ലോകശ്രദ്ധയിൽ

ന്യൂയോർക്ക്: യുദ്ധത്തിന്റെ ഭീകരതയിൽ പിടയുന്ന ലോകത്തിന് സമാധാനത്തിന്റെ സന്ദേശവുമായി ഒരു കൂട്ടം കുട്ടികൾ രംഗത്ത്. യുണിസെഫിന്റെ ആഭിമുഖ്യത്തിൽ പുറത്തിറങ്ങിയ വീഡിയോയിലൂടെ ലോകനേതാക്കൾക്ക് മുന്നിൽ “യുദ്ധം എന്തിനുവേണ്ടി?” എന്ന ഗൗരവമേറിയ ചോദ്യമാണ് കുട്ടികൾ ഉയർത്തുന്നത്. അധികാരത്തിനും പണത്തിനും വേണ്ടിയുള്ള മുതിർന്നവരുടെ പോരാട്ടങ്ങൾക്കിടയിൽ ഇല്ലാതാകുന്നത് തങ്ങളുടെ ഭാവിയാണെന്ന് ഇവർ ലോകത്തെ ഓർമ്മിപ്പിക്കുന്നു.

പ്രശസ്ത ജർമ്മൻ റോക്ക് സംഗീതജ്ഞനും യുണിസെഫ് അംബാസഡറുമായ ഉഡോ ലിൻഡൻബർഗ് 1981-ൽ പുറത്തിറക്കിയ വോസു സിൻഡ് ക്രി? അഥവാ
യുദ്ധങ്ങൾ എന്തിനാണ്? എന്ന വിഖ്യാത ഗാനത്തിന്റെ 2024 നവംബറിൽ ഇറങ്ങിയ അന്താരാഷ്ട്ര പതിപ്പാണ് ഇപ്പോൾ വൈറലായി മാറിയത്.

ഹാലെ, ഹെൻറി, കാതറിന എന്നീ മൂന്ന് കുട്ടികൾ ചേർന്നാണ് വോയ്‌സ് ഓഫ് യൂണിസെഫ് ആലപിച്ചിരിക്കുന്നത്.
ഉക്രൈൻ, മിഡിൽ ഈസ്റ്റ് തുടങ്ങിയ മേഖലകളിൽ യുദ്ധം മൂലം ദുരിതമനുഭവിക്കുന്ന ലക്ഷക്കണക്കിന് കുട്ടികൾക്ക് സഹായം എത്തിക്കുന്നതിനുള്ള യുണിസെഫ് കാമ്പെയ്‌നിന്റെ ഭാഗമായാണ് ഗാനം വീണ്ടും പുറത്തിറക്കിയത്.

പരസ്പരം സ്നേഹിക്കേണ്ട മനുഷ്യർ എന്തിനാണ് ആയുധങ്ങളുമായി പോരാടുന്നത് എന്ന ഇവരുടെ ചോദ്യം സമൂഹമനസാക്ഷിയെ ഉണർത്തുന്നതാണ്. തകർന്നുവീഴുന്ന വീടുകൾക്കും ബോംബ് സ്ഫോടനങ്ങൾക്കുമിടയിൽ ഭയന്നുവിറയ്ക്കുന്ന കുഞ്ഞുങ്ങളുടെ ദൃശ്യങ്ങൾ യുദ്ധത്തിന്റെ യഥാർത്ഥ മുഖം വെളിപ്പെടുത്തുന്നു. വിദ്വേഷം പടർത്തുന്നതിന് പകരം വരുംതലമുറയ്ക്കായി സമാധാനപൂർണ്ണമായ ഒരു ലോകം കെട്ടിപ്പടുക്കണമെന്നും അർത്ഥശൂന്യമായ പോരാട്ടങ്ങൾ അവസാനിപ്പിച്ച് തങ്ങൾക്ക് സുരക്ഷിതമായ ഒരു നാളെ ഉറപ്പാക്കണമെന്നും കുട്ടികൾ ഈ വീഡിയോയിലൂടെ ആഹ്വാനം ചെയ്യുന്നു.

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Related Articles

- Advertisement -spot_img

Latest Articles