ബഹ്‌റൈനിൽ വിസിറ്റ് വിസക്കാർക്ക് ആശ്വാസം; വിസ കാലാവധി കഴിഞ്ഞവർക്കുള്ള പിഴ ഒഴിവാക്കി

മനാമ: ബഹ്‌റൈനിൽ വിസിറ്റ് വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടരുന്ന പ്രവാസികൾക്ക് ആശ്വാസമായി, നിയമലംഘകർക്കുള്ള പിഴ ഒഴിവാക്കാൻ അധികൃതർ തീരുമാനിച്ചു. വിസ നിയമങ്ങൾ ലംഘിച്ച് രാജ്യത്ത് തങ്ങുന്നവർക്ക് തങ്ങളുടെ താമസം നിയമവിധേയമാക്കുന്നതിനോ പിഴയില്ലാതെ സ്വന്തം നാട്ടിലേക്ക് മടങ്ങുന്നതിനോ ഉള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള നാഷണാലിറ്റി, പാസ്‌പോർട്ട് ആൻഡ് റെസിഡൻസ് അഫയേഴ്‌സ് ആണ് ഈ പുതിയ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.

വിസിറ്റ് വിസയിൽ വന്ന് കാലാവധി കഴിഞ്ഞിട്ടും സാമ്പത്തിക പ്രയാസങ്ങൾ കാരണം മടങ്ങാൻ കഴിയാതെ പ്രയാസമനുഭവിച്ചിരുന്ന ഒട്ടേറെ ഇന്ത്യക്കാർ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് ഈ തീരുമാനം വലിയൊരു അനുഗ്രഹമാണ്. രാജ്യത്തെ വിസ നിയമങ്ങൾ കൂടുതൽ സുതാര്യമാക്കുന്നതിനും വിദേശികൾക്കിടയിലെ നിയമലംഘനങ്ങൾ കുറയ്ക്കുന്നതിനുമാണ് ഇത്തരമൊരു മാനുഷിക നടപടി സ്വീകരിച്ചിരിക്കുന്നത്. നിശ്ചിത സമയപരിധിക്കുള്ളിൽ ഈ ആനുകൂല്യം പ്രയോജനപ്പെടുത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

 

Related Articles

- Advertisement -spot_img

Latest Articles