22.3 C
Saudi Arabia
Tuesday, April 21, 2026
spot_img

22 വർഷത്തെ പ്രവാസം മതിയാക്കി മടങ്ങുന്ന റാഫിക്ക് കേളി യാത്രയയപ്പ് നൽകി

റിയാദ്: രണ്ട് പതിറ്റാണ്ടിലേറെ നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി ഉമ്മുൽഹമാം ഏരിയ മുറുജ് യൂണിറ്റ് നിർവാഹക സമിതി അംഗം റാഫിക്ക് യൂണിറ്റിന്റെ നേതൃത്വത്തിൽ ഊഷ്മളമായ യാത്രയയപ്പ് നൽകി. റിയാദിലെ ബിൻലാദിൻ കമ്പനിയിൽ ജീവനക്കാരനായിരുന്ന തൃശ്ശൂർ മതിലകം സ്വദേശിയായ റാഫി, 22 വർഷത്തോളം നീണ്ട തന്റെ കർമ്മമണ്ഡലത്തോടാണ് വിടപറയുന്നത്. പ്രവാസ ജീവിതത്തിലുടനീളം സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിൽ സജീവമായിരുന്ന അദ്ദേഹത്തിന്റെ സേവനങ്ങളെ ചടങ്ങിൽ സഹപ്രവർത്തകർ അനുസ്മരിച്ചു.

യൂണിറ്റ് പ്രസിഡന്റ് അബ്ദുസലാം അധ്യക്ഷത വഹിച്ച ചടങ്ങിൽ ഏരിയാ രക്ഷാധികാരി സെക്രട്ടറി ഷാജു പെരുവയൽ ഉദ്ഘാടനം നിർവ്വഹിച്ചു. ഏരിയ പ്രസിഡന്റ് ബിജു, ഏരിയ ആക്ടിംഗ് സെക്രട്ടറി കരീം അമ്പലപ്പാറ എന്നിവർ റാഫിയുടെ പ്രവാസകാലത്തെ സംഭാവനകളെ പ്രകീർത്തിച്ച് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഏരിയ രക്ഷാധികാരി സമിതി അംഗങ്ങളായ മൻസൂർ, ജാഫർസാദിഖ്, ഏരിയ കമ്മിറ്റി അംഗങ്ങളായ അനിൽ കുമാർ, അഷ്റഫ് എം.പി, അക്ബർ അലി, നസീർ എം എന്നിവരും നിരവധി യൂണിറ്റ് അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.

യൂണിറ്റിന്റെ ഉപഹാരം സെക്രട്ടറി വിപീഷ് രാജ് റാഫിക്ക് കൈമാറി. പരിപാടിയിൽ യൂണിറ്റ് സെക്രട്ടറി സ്വാഗതം ആശംസിക്കുകയും, തനിക്ക് നൽകിയ സ്നേഹനിർഭരമായ യാത്രയയപ്പിന് റാഫി നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

 

Related Articles

- Advertisement -spot_img

Latest Articles