27.8 C
Saudi Arabia
Wednesday, April 22, 2026
spot_img

വിദ്യാർത്ഥി പ്രതിഭകളെ ആദരിച്ച് അലിഫ് സ്കൂൾ; ‘ഇൻസ്പെയർ 26’ പ്രൗഢമായി

റിയാദ്: 2025-26 അധ്യയന വർഷത്തിലെ മികച്ച വിജയികളെ ആദരിക്കുന്നതിനായി റിയാദ് അലിഫ് ഇന്റർനാഷണൽ സ്കൂൾ സംഘടിപ്പിച്ച ‘ഇൻസ്പെയർ 26’ പ്രതിഭാ സംഗമം പ്രൗഢമായി സമാപിച്ചു. എൽ.കെ.ജി മുതൽ ഒമ്പതാം ക്ലാസ് വരെയുള്ള വിവിധ ഗ്രേഡുകളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയ 163 വിദ്യാർത്ഥികളെയാണ് ചടങ്ങിൽ സ്കൂൾ മാനേജ്‌മെന്റും അധ്യാപകരും ചേർന്ന് ആദരിച്ചത്. രണ്ടു ദിവസങ്ങളിലായി നടന്ന സംഗമത്തിന്റെ ഒന്നാം ദിന ചടങ്ങുകൾ എക്സെലിയ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ജനറൽ മാനേജർ അഹ്മദ് ഇംതിയാസ് ഉദ്ഘാടനം ചെയ്തു. രണ്ടാം ദിന സംഗമം സയൻസ് ഒവൈസിസ് ഇന്റർനാഷണൽ സ്കൂൾ മുഖ്യ അക്കാഡമിക് ഓഫീസർ ഡോക്ടർ മുഹമ്മദ് അഷ്കർ ഉദ്ഘാടനം ചെയ്തു. പാഠ്യവിഷയങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാർത്ഥികളെ മുഖ്യാതിഥികൾ അഭിനന്ദിച്ചു.

അലിഫ് ഗ്രൂപ്പ് ഓഫ് സ്കൂൾസ് സി.ഇ.ഒ ലുഖ്മാൻ അഹമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ മുഹമ്മദ് മുസ്തഫ ആമുഖ പ്രസംഗം നടത്തി. രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ വിജയികളായ വിദ്യാർത്ഥികൾ വ്യക്തിഗത അംഗീകാരപത്രങ്ങളും ട്രോഫികളും ഏറ്റുവാങ്ങി.

മാനേജർമാരായ മുഹമ്മദ് അൽ ഖഹ്താനി, മുനീറ അൽ സഹ്‍ലി, വൈസ് പ്രിൻസിപ്പൽ നൗഷാദ് നാലകത്ത്, എച്ച്.ഒ.എസ് മാരായ അനസ് കാരയിൽ, ആയിഷ ബാനു, സുബൈരിയ, വിസ്മി രതീഷ്, അഡ്മിൻ മാനേജർ അലി ബുഖാരി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. പഠനത്തിനൊപ്പം വിദ്യാർത്ഥികളുടെ സർഗ്ഗാത്മകവും അക്കാദമികവുമായ വളർച്ച ലക്ഷ്യമിട്ടാണ് സ്കൂൾ ഇത്തരമൊരു പ്രതിഭാ സംഗമം സംഘടിപ്പിച്ചത്.

 

 

Related Articles

- Advertisement -spot_img

Latest Articles