18.6 C
Saudi Arabia
Thursday, April 23, 2026
spot_img

ജിദ്ദ അനാകിഷ് കെ.എം.സി.സിയും അബീർ മെഡിക്കൽ സെന്ററും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു

ജിദ്ദ: ജിദ്ദ അനാകിഷ് കെ.എം.സി.സിയും ശറഫിയ്യ അബീർ മെഡിക്കൽ സെന്ററും സംയുക്തമായി പ്രവാസികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പും ജീവൻരക്ഷാ പരിശീലന പരിപാടിയും സംഘടിപ്പിക്കുന്നു.

2026 ഏപ്രിൽ 24 വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ ശറഫിയ്യയിലെ അബീർ മെഡിക്കൽ സെന്ററിൽ വെച്ചാണ് ക്യാമ്പ് നടക്കുക. സാധാരണ മെഡിക്കൽ പരിശോധനകൾക്ക് പുറമെ, അത്യാഹിത ഘട്ടങ്ങളിൽ ഉപകരിക്കുന്ന സുപ്രധാനമായ ജീവൻരക്ഷാ പരിശീലനവും (Life Saving Training) ഈ ക്യാമ്പിന്റെ ഭാഗമായി നൽകുന്നു എന്ന പ്രത്യേകതയുണ്ട്.

വനിതകൾക്കും ക്യാമ്പിൽ പങ്കെടുക്കാൻ പ്രത്യേക സൗകര്യം ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ക്യാമ്പിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്: 0509650369, 0506607470, 0538058986

ആരോഗ്യ സംരക്ഷണത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും കൃത്യമായ പരിശോധനകൾ ഉറപ്പുവരുത്തുന്നതിനുമായി സംഘടിപ്പിക്കുന്ന ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അനാകിഷ് കെ.എം.സി.സി ഭാരവാഹികൾ അഭ്യർത്ഥിച്ചു.

 

Related Articles

- Advertisement -spot_img

Latest Articles