28.9 C
Saudi Arabia
Saturday, April 25, 2026
spot_img

ജീവൻ രക്ഷാ പരിശീലനവും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.

ജിദ്ദ: അനാകിഷ് കെ എം സി സി യും ശറഫിയ അബീർ മെഡിക്കൽ സെൻ്ററും സംയുക്തമായി ജീവൻ രക്ഷാ പരിശിലനവും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. ശറഫിയ അബീർ മെഡിക്കൽ സെൻ്ററിൽ നടന്ന ക്യാമ്പിൽ കുടുംബിനികൾ അടക്കം നൂറിൽ പരം ആളുകൾ പങ്കെടുത്തു.സി.പി.ആർ, അപകടത്തിൽ പെട്ടവർ, തീപൊള്ളലേറ്റവർ, പാമ്പ് കടിയേറ്റവർ, ഇലട്രിക്ക് ഷോക്ക് ഏറ്റവർ എന്നിവർക്ക് നൽകുന്ന പ്രാഥമിക സുശ്രൂഷയെ പറ്റി ഡോക്ടർ മുഹമ്മദ് ഫായിസ് പരിശീലനം നൽകി. ക്യാമ്പ് അനീകഷ് കെ എം സി സി പ്രസിഡൻ്റ് ബഷീർ കീഴില്ലത്തിൻ്റെ അധ്യക്ഷതയിൽ ജിദ്ദ കെ എം സി സി സെൻട്രൽ കമ്മറ്റി ആക്ടിങ് പ്രസിഡൻ്റ് സി.കെ റസാഖ് മാസ്റ്റർ ഉൽഘാടനം ചെയ്‌തു.

നാഷണൽ കെ എം സി സി സെക്രട്ടറി നാസർ വെളിയംകോട് മുഖ്യപ്രഭാഷണം നടത്തി.സെൻട്രൻ കമ്മറ്റി ഭാരവാഹികളായ ഇസ്‌ഹാഖ് പൂണ്ടോളി, അബ്ദുറഹ്മാൻ വെള്ളിമാട്കുന്ന്, ഇസ്‌മായിൽ മുണ്ടക്കുളം, ഹസ്സൻ ബത്തേരി, നാസർ മച്ചിങ്ങൽ, സിറാജ് കണ്ണവം, ജില്ലാ ഭാരവാഹികളായ ഇസ്‌മായിൽ മുണ്ടംപറമ്പ്, അബ്‌ദുള്ള ഹിറ്റാച്ചി, അഷ്‌റഫ് മുല്ലപള്ളി, നൗഫൽ ഉള്ളാടൻ, ഒ.പി. അബ്‌ദുൽസലാം, മുഹമ്മദ് കുട്ടി പാണ്ടിക്കാട്, റഹ് മത്ത് അലി എരഞ്ഞിക്കൽ,നസീഹ അൻവർ,സലീന ഇബ്രാഹീം,ഹസീന അഷ്‌റഫ് എന്നിവർ സംസാരിച്ചു.ജനറൽ സെക്രട്ടറി എ.സി മുജീബ് പാങ്ങ് സ്വഗതവും,ട്രഷറർ അബ്ദുൽ ഫത്താഹ് താനൂർ നന്ദിയും പറഞ്ഞു.ബിഷർ ബഷീർ ഖിറാഅത്ത് നടത്തി.

ബഷീർ കുറ്റികടവ്, യാസർ മാസ്റ്റർ, ബഷീർ ആഞ്ഞിലങ്ങാടി, ശരീഫ് തെന്നല, സമീർ ചെമ്മംകടവ്, അൻവർ അബ്ദുള്ള, അഫ്‌സൽ നാറാണത്ത്, മുസ്ത്ഥഫ മാസ്റ്റർ, ശംസു മണ്ണാർക്കാട് കുഞ്ഞാലി അബീർ, സ്‌മിത സിസ്റ്റർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

 

Related Articles

- Advertisement -spot_img

Latest Articles